തമ്പ്രാക്കന്‍മാരോട്: ‘ഞാന്‍, ആദിവാസി മാവിലന്‍ തന്നെ; നാളെ ചായക്ക് പലഹാരം ഇലയട’

താന്‍ നേരിട്ട ജാതിവെറി വ്യക്തമാക്കി കൊണ്ട് മാവില സമുദായക്കാരിയായ ബിജിത എന്ന അധ്യാപിക എഴുതിയ അനുഭവക്കുറിപ്പ് വൈറലാകുന്നു. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി തന്റെ വീട്ടില്‍ പണിക്കെത്തിയവര്‍ ആഭിജാത്യം കാരണം ഒരു തുളളി വെളളം പോലും കുടിച്ചില്ലെന്ന് ബിജിത പറയുന്നു.

അതിന് ബിജിത നല്‍കുന്ന മറുപടി ഇങ്ങനെ:

എന്റെ വീട്ടിൽ തൊഴിലുറപ്പ് പണിക്ക് വന്നിട്ട് ചായ കുടിക്കാതെ മാറി നിന്നവരോട്…..
അതെ ഞാൻ ആദിവാസി മാവിലൻ തന്നെ. എന്നിരുന്നാലും എന്റെയും നിന്റെയും ശരീരത്തിലൂടെ ഒഴുകന്ന രക്തത്തിന്റെ നിറം നല്ല ഒന്നാന്തരം കട്ട ചോപ്പെന്നെ.

അതിൽ എനിക്ക് ഇരുണ്ട തൊലിയും കറ തീർന്ന മനസും. നിനക്ക്…….. ഒരു പോറലേറ്റാലോ പേന കൊണ്ട് വരഞ്ഞാലോ പെട്ടന്ന് തിരിച്ചറിയത്തക്ക വിധത്തിലുള്ള തൊലിയും ജാതിക്കറ നിറഞ്ഞ മനസും ആണെന്നുള്ളത് മനസിലാക്കുക. ഒരു കാര്യം കൂടി ഇന്ന് ചായ കുടിക്കാതെ ബേക്കറി കേക്ക് മാത്രം തിന്നവരോട്…. നാളെ ചായക്ക് പലഹാരം ഇലയട ആണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here