കേരളത്തിലെ യുവാക്കളെ അപമാനിച്ച് കണ്ണന്താനം

ദില്ലി: കേരളത്തില്‍ തൊഴിലില്ലായ്മ രൂക്ഷമായതിനാല്‍ മലയാളി യുവാക്കളെല്ലാം തൊഴില്‍ തേടി ഗള്‍ഫിലേക്ക് പോയിരിക്കുകയാണെന്ന് കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. ദില്ലി എകെജി ഭവനിലേക്ക് ബിജെപി നടത്തിയ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു കണ്ണന്താനം.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു തൊഴിലിനായി ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലെത്തുന്നു എന്നതാണ് യാഥാര്‍ത്ഥ്യമെന്നിരിക്കേ സംസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലായിരുന്നു കണ്ണന്താനത്തിന്റെ പ്രസംഗം.

കേരളത്തില്‍ യുവാക്കളെ കാണാനില്ലെന്നും തൊഴിലില്ലായ്മ രൂക്ഷമായതിനാല്‍ എല്ലാവരും തൊഴില്‍ തേടി ഗള്‍ഫിലേക്ക് പോയിരിക്കുകയാണെന്നും കണ്ണന്താനം പറഞ്ഞു. മോദിയുടെ വികസന സ്വപ്‌നങ്ങള്‍ കേരളത്തിലും നടപ്പാക്കുമെന്നും കണ്ണന്താനം പറഞ്ഞു.

അല്‍ഫോന്‍സ് കണ്ണന്താനത്തെ മുന്‍നിര്‍ത്തിയായിരുന്നു ഇന്ന് ബിജെപിയുടെ എകെജി ഭവന്‍ മാര്‍ച്ച്. കേരളത്തിനെതിരായ പ്രചാരണത്തിനായി കേരളത്തില്‍ നിന്നുള്ള മന്ത്രിയെ ഉപയോഗിക്കുക എന്ന തന്ത്രമാണ് ബിജെപി സ്വീകരിച്ചത്. ഉദ്ഘാടനം നിര്‍വ്വഹിച്ച് ജാഥയില്‍ പങ്കെടുക്കാതെ അമിത് ഷാ മടങ്ങി.

കേരളത്തില്‍ സിപിഐഎം ഭരണത്തില്‍ കൊലപാതകങ്ങള്‍ വര്‍ദ്ധിച്ചുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അതിന് പിന്തുണ നല്‍കുകയാണെന്നും ഉദ്ഘാടന പ്രസംഗത്തില്‍ അമിത് ഷാ പറഞ്ഞു. കേരളത്തില്‍ നടത്തുന്ന ജനരക്ഷാ യാത്രയ്ക്ക് സമാന്തരമായി എല്ലാ ദിവസവും ദില്ലിയിലെ എകെജി ഭവനിലേക്ക് മാര്‍ച്ച് നടത്താനാണ് ബിജെപിയുടെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News