ജയലളിതയുടെ സ്വത്തിന് അവകാശമുന്നയിച്ച് അനന്തിരവള്‍ രംഗത്ത്; മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി

ചെന്നൈ:തമിഴ്‌നാട് മുന്‍മുഖ്യമന്ത്രിയുടെ സ്വത്തിന് അവകാശ വാദമുന്നയിച്ച് ജയലളിതയുടെ അന്തിരവള്‍ രംഗത്ത്.

പോയസ് ഗാഡനും മറ്റ് സ്വത്തുക്കള്‍ക്കും ജയലളിതയുടെ അനന്തിരാവകാശികളായ തനിക്കും സഹോദരനുമാണ് അര്‍ഹതയെന്ന് ദീപ മദ്രാസ് ഹൈകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.

പോയസ് ഗാര്‍ഡനിലെ വേദനിലയം ജയലളിതയുടെ സ്മാരകമാക്കിമാറ്റാനുളള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം തെറ്റാണെന്നും ഹര്‍ജിയില്‍ വാദിക്കുന്നുണ്ട്.

ചെന്നൈയിലെ വിവിധ സ്ഥലങ്ങളിലുളള വീടുകള്‍,കോടനാട് എസ്റ്റേറ്റ്, ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളിലെ ഭൂമി, ഫാം ഹൗസുകള്‍ ,മറ്റു സ്വകാര്യ സമ്പാദ്യങ്ങള്‍ എന്നിവയിലാണ് ദീപ അവകാശവാദം ഉന്നയിച്ചിരിക്കുന്നത്.
ജയലളിതയുടെ സഹോദരന്‍ ജയകുമാറിന്റെ പുത്രിയാണ് ദീപ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News