പാലക്കാട് അമിത വേഗത്തിലെത്തിയ കാറിടിച്ച് ഡോക്ടര്‍ക്ക് ദാരുണാന്ത്യം; തെളിവായി സിസിടിവി ദൃശ്യങ്ങള്‍

പാലക്കാട് : ഭാര്യക്കും മകനും ഒപ്പം സഞ്ചരിച്ച ഡോക്ടര്‍ പതിനേഴുകാരന്‍ ഓടിച്ച കാര്‍ ഇടിച്ചു മരിച്ചു.

പാലക്കാട് മെഡിക്കല്‍ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ നവീണ്‍ കുമാറാണ് അമിത വേഗത്തിലെത്തിയ കാര്‍ ഇടിച്ച് മരിച്ചത്.

ഭാര്യ ജയശ്രീയെയും മകനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിതവേഗതയില്‍ എതിര്‍ വശത്തുനിന്നു വന്ന കാര്‍ ഡോക്ടര്‍ ദമ്പതികളുടെ വാഹനത്തെ  ഇടിച്ചു വീഴ്ത്തുകയായിരുന്നു.

ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം. ഇടതുവശം ചേര്‍ന്ന് പോവുകയായിരുന്ന വാഹനത്തിലേക്ക് അമിത വേഗത്തിലെത്തിയ കാര്‍ ഇടിക്കുകയായിരുന്നു.

കുറിശ്യാംകുളം സ്വദേശിയായ പതിനേഴുവയസ്സുകാരനാണ് വാഹനം ഓടിച്ചത്. കാര്‍ പതിനേഴുകാരന് വാടകയ്ക്ക് നല്‍കിയതായിരുന്നു.

വാഹന ഉടമയെയും പതിനേഴുകാരനെയും പ്രതികളാക്കി പൊലീസ് കേസെടുത്തു.

അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. സിസിടിവി ദൃശ്യങ്ങളെ തെളിവായി സ്വീകരിച്ചാണ് കേസ് ഫയല്‍ ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News