രാജ്യത്തിനെതിരെയുളള ഏത് ആക്രമണത്തെയും നേരിടാന്‍ ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് സജ്ജം: വ്യോമസേനസേന മേധാവി

രാജ്യത്തിനെതിരെയുളള ഏത് ആക്രമണത്തെയും നേരിടാന്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് സജ്ജമെന്ന് വ്യോമസേന മേധാവി ബിഎസ് ധനോവ.

ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ 85ാമത് വാര്‍ഷിക ആഘോഷ വേളയിലാണ് വ്യോമസേന മേധാവിയുടെ പ്രതികരണം.

കര-നാവിക സേനകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ വ്യോമസേന സന്നദ്ധമാണെന്നും ധനോവ പറഞ്ഞു.

1932 ലാണ് ബ്രിട്ടീഷ് സാമ്രാജ്യത്തിന് കീഴില്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് സ്ഥാപിതമായത്.

ഇന്ന് അമേരിക്കക്കും റഷ്യക്കും ചൈനക്കും ശേഷം ലോകത്തില്‍ എറ്റവും വലിയ വ്യോമസേനയാണ് ഇന്ത്യയുടേത്.

പാക്കിസ്താന്റെയും ചൈനയുടെയും ആക്രമണഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യന്‍ വ്യോമ സേന മേധാവിയുടെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here