കണ്ണൂരിന്റെ സമാധാനം തകര്‍ക്കാന്‍ വീണ്ടും ബിജെപി നീക്കം; രണ്ട് ദിവസത്തിനിടെ ആക്രമിക്കപ്പെട്ടത് ഒന്‍പത് സിപിഐഎം പ്രവര്‍ത്തകര്‍

കണ്ണൂര്‍: കണ്ണൂരില്‍ രണ്ട് ദിവസത്തിനിടെ ആക്രമിക്കപ്പെട്ടത് ഒന്‍പത് സിപിഐഎം പ്രവര്‍ത്തകര്‍.

പാനൂര്‍ കൈവേലിക്കല്‍ സിപിഐഎം പ്രകടനത്തിന് നേരെയാണ് ബോംബേറുണ്ടായത്. പുത്തൂര്‍ ലോക്കല്‍ കമ്മിറ്റിയംഗം അശോകന്‍ ഉള്‍പ്പെടെ നാലു സിപിഐഎം പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. മോഹനന്‍, ഭാസ്‌കരന്‍, ചന്ദ്രന്‍, ബാലന്‍ എന്നിവരെ തലശ്ശേരി സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കണ്ണൂരില്‍ ബിജെപി ജനരക്ഷാ മാര്‍ച്ച് കടന്നുപോയ ശേഷം ഒന്‍പത് സിപിഐഎം പ്രവര്‍ത്തകരാണ് ആക്രമണത്തിന് ഇരയായത്. കൂടാതെ നിരവധി സിപിഐഎം ഓഫീസുകളും രണ്ടു ദിവസങ്ങളിലായി ആക്രമിക്കപ്പെട്ടു.

കണ്ണൂര്‍ എസ്എന്‍ കോളജിന് സമീപം കുറുവ അവേരയില്‍ സിപിഐഎം സ്തൂപവും കൊടിമരവും തകര്‍ത്തു. സംഭവത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആണെന്ന് സിപിഐഎം ആരോപിച്ചു.

ഇന്ന് സിപിഐഎം ബ്രാഞ്ച് സമ്മേളനത്തിനായി അലങ്കരിച്ച കൊടി തോരണങ്ങളും നശിപ്പിച്ചിട്ടുണ്ട്.

അതേസമയം, ഇന്നലെ രാത്രി കതിരൂരില്‍ ആര്‍എസ്എസ് ആക്രമണത്തില്‍ പരുക്കേറ്റ 3 സിപിഐഎം പ്രവര്‍ത്തകര്‍ തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികില്‍സയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News