പാനൂരില്‍ ഇന്ന് ഹര്‍ത്താല്‍

പാനൂരില്‍ നാളെ ഹര്‍ത്താല്‍. ആര്‍ എസ് എസ് ആക്രമണത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍പാനൂരില്‍ സിപിഎം ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.

രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ.
വാഹനങ്ങളെയും അവശ്യ സർവ്വീസുകളെയും ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്

സിപിഐ എം ജാഥക്ക് നേരേ ആര്‍ എസ് എസ് നടത്തിയ ബോംബാക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

പാനൂര്‍ കൈവേലിക്കലാണ് ജാഥക്ക് നേരെ ബോംബാക്രമണം ഉണ്ടായത്. ഇന്ന് വൈകീട്ട് 5.10നാണ് അക്രമികള്‍ ജാഥക്ക് നേരെ സ്റ്റീല്‍ ബോംബെറിഞ്ഞത്.

ഇഎം അശോകന്‍,മോഹനന്‍ തുടങ്ങി അഞ്ച് പേര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ തലശേരി സഹകരണ ആശുപതിയില്‍ പ്രവേശിപ്പിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News