അണ്ടര്‍ 17 സൂപ്പര്‍ പോരാട്ടത്തില്‍ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം

അണ്ടര്‍ 17 സൂപ്പര്‍ പോരാട്ടത്തില്‍ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് ഇംഗ്ലണ്ട് ചിലിയെ തകര്‍ത്തത്.

അണ്ടര്‍ 17 വേള്‍ഡ് കപ്പിലെ സൂപ്പര്‍ പോരാട്ടത്തിനായിരുന്നു ഫുഡ്ബോളിന്റെ മക്കയായ കൊല്‍ക്കത്ത ഇന്ദിരാ ഗാന്ധി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.

ചിലി ഇംഗ്ലണ്ട് ക്ലാസിക് പോരാട്ടത്തില്‍ ഇംഗ്ലണ്ടിന്റെ ജയം എതിരില്ലാത്ത നാല് ഗോളുകള്‍ക്ക്. കളിയുടെ അഞ്ചാം മിനിട്ടില്‍ ഗോള്‍വേട്ട തുടങ്ങിയ ഇംഗ്ലണ്ട് മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തി.

ജാഡോ സാന്‍ചോ നല്‍കിയ പന്തില്‍ ഗോള്‍വല ചലിപ്പിച്ച് കല്ലം ഹുഡ്സനാണ് ഇംഗ്ലണ്ടിന് വേണ്ടി ആദ്യ ഗോള്‍ നേടിയത്.

തുടക്കം മുതല്‍ തന്നെ ആക്രമിച്ചു കളിച്ച ഇംഗ്ലണ്ടിന് വേണ്ടി ജാഡോ സാന്‍ചോ രണ്ട് ഗോളുകളും നേടി.

60ാം മിനിട്ടില്‍ സാന്‍ചോ ഇംഗ്ലണ്ടിന് മൂന്നാം ഗോളും നേടിക്കൊടുത്തപ്പോല്‍ ഇംഗ്ലണ്ടിന്റെ വിജയ നിമിഷങ്ങളായിരുന്നു അത്,
81ാം മിനിട്ടില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഭാവി താരം ആംഗെല്‍ ഗോമസ് നാലാം ഗോള്‍ കൂടി ഇംഗ്ലണ്ടിന് സമ്മാനിച്ചു, 11 ന് നടക്കുന്ന മത്സരത്തില്‍ ഇംഗ്ലണ്ട് മെക്സികോയെയും, ചിലി ഇറാഖിനെയും നേരിടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel