പാനൂരില്‍ ആര്‍ എസ് എസ് ആക്രമണം:സിപിഎമ്മിന്റെ പ്രകടനത്തിനു നേരെ ബോംബെറിയുന്ന ദൃശ്യങ്ങള്‍ പീപ്പിളിന്

പാനൂര്‍ കൈവേലിക്കലില്‍ സി.പി.എം പ്രകടനത്തിന് നേരെ ആര്‍ എസ് എസ് നടത്തിയ ബോംബേറിന്റെ ദൃശ്യങ്ങള്‍ പുറത്ത്.

ആര്‍എസ് എസ് ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പീപ്പിള്‍ പുറത്തുവിട്ടു.

ഇന്ന് വൈകീട്ട് 5.10നാണ് അക്രമികള്‍ ജാഥക്ക് നേരെ സ്റ്റീല്‍ ബോംബെറിഞ്ഞത്. ആക്രമണത്തില്‍ അഞ്ച് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.

സ്ഥലത്ത് സിപിഐ എം ലോക്കല്‍ സമ്മേളനവുമായി ബന്ധപ്പെട്ട് കെട്ടിയ കൊടികളും ബോര്‍ഡുകളുമെല്ലാം കഴിഞ്ഞ ദിവസം നശിപ്പിച്ചിരുന്നു.

ഇതില്‍ പ്രതിഷേധിച്ച് ഇന്ന് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്താന്‍ സിപിഐ എം തീരുമാനിക്കുകയായിരുന്നു.

ഈ പ്രതിഷേധപ്രകടനത്തിനു നേരെയാണ് ആക്രമണം ഉണ്ടായത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News