കൈവേലിക്കലില്‍ സി.പി.എം പ്രകടനത്തിന് നേരെ ബോംബേറ്; പനൂരില്‍ സിപിഎം ഹര്‍ത്താല്‍

പാനൂര്‍ കൈവേലിക്കലില്‍ ബോംബേറ്‌സി.ഐ അടക്കം നിരവധി പേര്‍ക്ക് പരിക്ക്. സി.പി.എം കൈവേലിക്കലില്‍ നടത്തിയ സമ്മേളനത്തിന് ശേഷം നടന്ന പ്രകടനത്തിന് നേരെയാണ് വൈകിട്ടോടെ ബോംബേറുണ്ടായത് .

ബോംബേറില്‍ സി.പി.എം പ്രവര്‍ത്തകരായ അശോകന്‍,മോഹനന്‍, ഭാസ്‌കരന്‍, ചന്ദ്രന്‍, ബാലന്‍ എന്നിവര്‍ക്കും പാനൂര്‍ സി.ഐ ഉള്‍പ്പെടെ 4 പോലീസുകാര്‍ക്കും പരിക്കേറ്റു.

പരിക്കേറ്റവരെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആര്‍.എസ് .എസ് പ്രവര്‍ത്തകരാണ് ബോംബെറിഞ്ഞതെന്ന് സി.പി.എം ആരോപിച്ചു

സി.ഐ എം.കെ.സജീവ്, എസ്.ഐ പ്രകാശ്, പൊലീസുകാരായ ശ്രീജിത്ത്, ഷിബു, എന്നിവര്‍ക്കാണ് പരിക്കേറ്റത്. പാനൂര്‍ ആശുപത്രിയില്‍ ഇവര്‍ക്ക് ചികില്‍സ നല്‍കി.

പരിക്കേറ്റ സി.ഐ ആശുപത്രിയിലെ പ്രഥമ ശ്രുശ്രൂഷക്ക് ശേഷം സംഭവസ്ഥലത്ത് തിരിച്ചെത്തി ക്രമസമാധാനതിന് നേതൃത്വം നല്‍കി.

പ്രദേശത്ത് സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് വന്‍ പൊലീസ് സംഘം ക്യാംപ് ചെയ്യുന്നു.

സംഭവത്തില്‍ പ്രതിഷേധിച്ച് സി.പി.എം.തിങ്കളാഴ്ച പാനൂര്‍ ഏരിയാ കമ്മിറ്റിക്ക് കീഴില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍. വാഹനങ്ങളെയും അവശ്യ സര്‍വ്വീസുകളെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News