സംസ്ഥാനത്തെ വിവിധ വകുപ്പുകളുടെ പ്രധാന പദ്ധതികളുടെ അവലോകനത്തിന് ഇന്ന് തുടക്കമാവും

സംസ്ഥാനത്തെ എല്ലാ മന്ത്രിമാരുടെയും മുഴുവന്‍ വകുപ്പുകളുടെയും പ്രധാന പദ്ധതികളുടെ അവലോകനം ഇന്ന് തുടങ്ങും.

മുഖ്യമന്ത്രി പിണറായി വിജയന്‍ ആണ് ഓരോ വകുപ്പുകളുടെയും ഏറ്റവും പ്രധാനപ്പെട്ട മൂന്നു പദ്ധതികളുടെ അവലോകനം നടത്തുക.

പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് നിലനില്‍ക്കുന്ന തടസ്സങ്ങള്‍ നീക്കുകയാണ് അവലോകനത്തിന്റെ പ്രധാന ലക്ഷ്യം. സംസ്ഥാനത്തെ മുഴുവന്‍ വകുപ്പുകളുടെയും പ്രധാനപദ്ധതികളുടെ അവലോകനം, രണ്ടുദിവസങ്ങളിലായി മുഖ്യമന്ത്രി പിണറായി വിജയനും
ചീഫ് സെക്രട്ടറിയും ചേര്‍ന്നാണ് നടത്തുന്നത്.

ഓരോ വകുപ്പിന്റെയും പ്രധാനപ്പെട്ട മൂന്നു പദ്ധതികള്‍ വീതം അവലോകനം ചെയ്യും.അതാത് വകുപ്പ് മന്ത്രിമാരും വകുപ്പ് സെക്രട്ടറിമാരും അവലോകന യോഗത്തില്‍
സംബന്ധിക്കും.

വകുപ്പുകളില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് നിലവില്‍ തടസ്സങ്ങള്‍ വല്ലതുമുണ്ടെങ്കില്‍ അത് നീക്കുകയാണ് അവലോകനത്തിന്റെ പ്രധാന ലക്ഷ്യം.

ഇതിനുപുറമെ പദ്ധതികളുടെ നടത്തിപ്പിലെ ഫണ്ട് വിനിയോഗം,ഭൂമി ഏറ്റെടുക്കല്‍ വിഷയവും ചര്‍ച്ച ചെയ്യും.38 വകുപ്പുകളില്‍ വരുന്ന 114 പദ്ധതികളാണ് വിലയിരുത്തുന്നത്.

ഇതിനൊപ്പം സംസ്ഥാനത്ത് നടപ്പാക്കുന്ന 14 വന്‍കിട പദ്ധതികളുടെ പുരോഗതിയും പരിശോധിക്കും.ഇന്ന് മുഖ്യമന്ത്രി ഉള്‍പ്പടെ ആറ് മന്ത്രിമാരുടെ കീഴില്‍വരുന്ന വകുപ്പുകളുടെ അവലോകനമാണ് നടക്കുക.രണ്ടാംദിവസം 12 മന്ത്രിമാരുടെ വകുപ്പുകള്‍.

രാവിലെ  ആരംഭിക്കുന്ന അവലോകനം വൈകിട്ട് വരെയുണ്ടാകും.സംസ്ഥാനത്ത് ഇത്
ആദ്യമായാണ് മുഴുവന്‍ വകുപ്പുകളുടെയും പ്രധാന പദ്ധതികള്‍ മുഖ്യമന്ത്രി നേരിട്ട് വിലയിരുത്തുന്നത്.

ഒക്ടോബര്‍ 11-ന് വാര്‍ഷിക പദ്ധതിയുടെ ത്രൈമാസ അവലോകനവും നടക്കും. അതേസമയം എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഓരോ മൂന്നുമാസം കൂടുമ്പോഴും പദ്ധതിച്ചെലവ് മുഖ്യമന്ത്രി തന്നെ വിലയിരുത്തുകയാണ്.

അതുകാരണം പദ്ധതി നിര്‍വഹണത്തില്‍ വലിയ പുരോഗതിയുണ്ടായിട്ടുണ്ട്. കൂടാതെ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം ധൃതിപിടിച്ച് പണം ചെലവഴിക്കുന്ന രീതിക്കും മാറ്റം വന്നു.

വകുപ്പ് തല പരിശോധനയക്ക് ശേഷം വിവിധവകുപ്പുകളിലേക്കുള്ള
സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങളും മുഖ്യമന്ത്രി,മന്ത്രിമാര്‍ക്കും സെക്രട്ടറിമാര്‍ക്കും നല്‍കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News