നിര്‍മ്മല്‍ ചിട്ടി തട്ടിപ്പ് കേസ്: മൂന്നു പേര്‍ തമിഴ്‌നാട്ടില്‍ അറസ്റ്റില്‍

തിരുവനന്തപുരം: പാറശ്ശാലയിലെ നിര്‍മ്മല്‍ ചിട്ടി തട്ടിപ്പ് കേസില്‍ നിര്‍മ്മല്‍ കൃഷ്ണ ചിട്ടി സ്ഥാപനത്തിന്റെ ഡയറക്ടറുമാരായ മൂന്നുപേരെ തമിഴ്‌നാട് ക്യൂ ബ്രാഞ്ച് അറസ്റ്റ്‌ചെയ്തു.

ശേഖരന്‍,രവീന്ദ്രന്‍,അജിത് എന്നിവരെയാണ് പൊലീസ് അറസ്റ്റ്‌ചെയ്തത്.തട്ടിപ്പില്‍ നേരത്തെ രണ്ട് ഡയറക്ടര്‍മാരെയും പൊലീസ് അറസ്റ്റുചെയ്തിരുന്നു.

തിരുവനന്തപുരം പാറശ്ശാല കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന നിര്‍മ്മകൃഷ്ണ ചിട്ടി ഫണ്ട്‌സിന്റെ ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍മാരായ ശേഖരന്‍,രവീന്ദ്രന്‍,അജിത് എന്നിവരാണ് നിര്‍മ്മല്‍ ചിട്ടി തട്ടിപ്പ് കേരള പൊലീസിനൊപ്പം അന്വേഷിക്കുന്ന തമിഴ്‌നാട് ക്യൂ ബ്രാഞ്ചിന്റെ വലയിലായത്.

തട്ടിപ്പിനെ തുടര്‍ന്ന് ചിട്ടി സ്ഥാപന ഉടമ നിര്‍മ്മലനും മറ്റ് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും ഒളിവില്‍പ്പോവുകയായിരുന്നു.

ഇതില്‍ രണ്ട് ഡയറക്ടര്‍മാരെ നേരത്തെ പോലീസ് പിടികൂടി.തമിഴ് നാടില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ശേഖരന്‍,രവീന്ദ്രന്‍,അജിത് എന്നിവരെ ചെന്നൈയില്‍ നിന്ന് മധുരയിലേക്ക് ബസ്സില്‍ വരുന്ന വഴിയിലാണ് ക്യൂബ്രാഞ്ച് സംഘം അറസ്റ്റുചെയ്തത്.

ഇവരെ പൊലീസ് കൂടുതല്‍ ചോദ്യം ചെയ്യലിന് വിധേയമാക്കും. ചിട്ടി കമ്പനി ഉടമ നിര്‍മ്മലനെ കണ്ടെത്താനുള്ള ശ്രമം ഇരു സംസ്ഥാനങ്ങളിലെയും പൊലീസ് സംഘം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

ഇതിനിടെ നിര്‍മ്മല്‍ ചിട്ടി ഉടമയുടെ വസ്തുവകകള്‍ കണ്ടെത്തുന്നതിനുള്ള പരിശോധനയും പൊലീസ് വ്യാപകമാക്കിയിരിക്കുകയാണ്.

നിര്‍മ്മലന്റെ ഉടമസ്ഥതയിലുള്ള മറ്റ് ചില സ്ഥാപനങ്ങളില്‍ കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡില്‍ നിരവധി വാഹനങ്ങള്‍ അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News