“ചെ” രക്ത നക്ഷത്രം’ ചെഗുവേരയുടെ വ്യത്യസ്ത ചിത്രങ്ങള്‍ തീര്‍ത്ത് ഈ ജന പ്രതിനിധി

വിപ്ലവ സൂര്യന്‍ ചെഗുവേരയുടെ അമ്പതാമത് രക്തസാക്ഷിത്വ ദിനം ആചരിക്കുന്ന വേളയില്‍, ചെഗുവേരയുടെ വ്യത്യസ്ത ചിത്രങ്ങള്‍ തീര്‍ത്ത് ശ്രദ്ധേയനാകുകയാണ് ഇടുക്കിയിലെ അഴുത ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എ അബ്ദുള്‍ റസാഖ്.

ചെഗുവേരയുടെ ബാല്യം മുതല്‍ രക്തസാക്ഷിത്വം വരെയുള്ള നൂറോളം ചിത്രങ്ങളാണ് പത്ര പ്രവര്‍ത്തകന്‍ കൂടിയായ ഇദ്ദേഹം വരച്ചിരിക്കുന്നത്.

അനശ്വര വിപ്ലവകാരി ഏണസ്റ്റോ ചെഗുവേരയോടുള്ള സ്നഹവും ആദരവും അദ്ദേഹത്തിന്റെ വ്യത്യസ്തമായ ചിത്രങ്ങള്‍ ഒരുക്കിയാണ് ഈ ജനപ്രതിനിധി പ്രകടമാക്കുന്നത്.

ചെഗുവേരയുടെ ബാല്യം മുതല്‍ രക്തസാക്ഷിത്വം വരെയുള്ള ചിത്രങ്ങളാണ് എ 4 വലിപ്പത്തിലുള്ള പേപ്പറുകളില്‍ പുന:സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.

ഒരുമാസം കൊണ്ടാണ് നൂറോളം വരുന്ന ചിത്രങ്ങള്‍ തീര്‍ത്തത്. ഈ ചിത്രങ്ങളെല്ലാം ചേര്‍ത്ത് ചെറുപുസ്തകമാക്കി പ്രസിദ്ധീകരിക്കുകയാണ് ലക്ഷ്യം.

‘ചെ രക്ത നക്ഷത്രം’ എന്ന പേരില്‍ ഈ മാസം അവസാനത്തോടെ പുസ്തകം പ്രസിദ്ധീകരിക്കുമെന്ന് റസാഖ് പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെുപ്പ് സമയത്ത് 250 ഓളം സ്ഥാനാര്‍ത്ഥികളുടെ ചിത്രം വരച്ച റസാഖ്, ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്, യൂണിവേഴസല്‍ റെക്കോര്‍്ഡ് എന്നിവ സ്വന്തമാക്കിയിരുന്നു.

ഫിദല്‍ കാസ്ട്രോ, നെല്‍സണ്‍ മണ്ടേല തുടങ്ങിയവരുടേതുള്‍പ്പെടെ ആയിരത്തോളം ചിത്രങ്ങളാണ് സമീപ കാലത്തായി റസാഖ് വരച്ച് തീര്‍ത്തത്.

അഴുത ബ്ലോക്ക് പഞ്ചായത്ത് അംഗമായ റസാഖ് ദേശാഭിമാനി പീരുമേട് ഏരിയ ലേഖകന്‍ കൂടിയാണ്.

കോട്ടയം കെ എസ്എസ് സ്‌കൂള്‍ ഓഫ് ആര്‍ട്സില്‍ നിന്ന് ഇദ്ദേഹം ചിത്രകല ശാസ്ത്രീയമായി പഠിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News