
ഹാദിയ കേസ് ഇന്ന് വീണ്ടും സുപ്രീം കോടതിയിൽ. കേസിൽ എൻ ഐ എ അന്വേഷണ ഉത്തരവിനെതിരെ ഹാദിയയുടെ ഭർത്താവായിരുന്ന ഷെഫിൻ ജഹാൻ സമർപ്പിച്ച ഹർജി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് പരിഗണിക്കുന്നത്.
കേസിൽ എൻ ഐ എ അന്വേഷണം ആവശ്യമുണ്ടോ,ഹദിയയും ഷെഫിൻ ജഹാനും തമ്മിലുള്ള വിവാഹം റദ്ദാക്കാൻ ഹൈ കോടതിക്ക് അധികാരമുണ്ടോ എന്നീ വിഷയങ്ങളിൽ കോടതി വാദം കേൾക്കും.
എൻ ഐ എ.അന്വേഷണം ആവശ്യമില്ലെന്ന് സംസ്ഥാന സർക്കാർ സത്യവാങ്മൂലം നൽകിയിരുന്നു. എൻ.ഐ.എ.അന്വേഷണത്തെ പിന്തുണച്ചു സമർപ്പിക്കപ്പെട്ട ഹരജികളും കോടതിയുടെ പരിഗണക്കെത്തും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here