“ലോകകപ്പിന്റെ ഹോട്ട് ഫേവറേറ്റ്‌സ്” ഇംഗ്ലണ്ടിന്റെ കുട്ടികള്‍ കുതിപ്പ് തുടങ്ങിക്കഴിഞ്ഞു

ലാറ്റിമേരിക്കന്‍ കരുത്തുമായെത്തിയ ചിലിയെ തകര്‍ത്ത് ഇംഗ്ലണ്ടിന്റെ കുട്ടികള്‍ കുതിപ്പ് തുടങ്ങിക്കഴിഞ്ഞു. ഈ ലോകകപ്പിന്റെ ഹോട്ട് ഫേവറിറ്റുകളാണ് ഇംഗ്ലീഷ് ടീം. ലോകത്തിലെ തന്നെ

ഏ റ്റവും മികച്ച ഫുട്‌ബോല്‍ സംവിധാനത്തില്‍ നിന്നാണ് ഇംഗ്ലീഷ് ഫുട്‌ബോളര്‍മാര്‍ കളിക്കളത്തിലേക്ക് ഇറങ്ങുന്നത്.

ഇംഗ്ലണ്ടിലെ സ്റ്റാംഫഡ് ഷെറിലുള്ള സെന്റ് ജോര്‍ജസ് നാഷണല്‍ പാര്‍ക്ക് ഫുട്‌ബോള്‍ സെന്ററാണ് ഇംഗ്ലീഷ് ഫുട്‌ബോളിന്‍രെ കളരി. ലോകത്തെ ഏറ്റവും മികച്ച ട്രെയിനിംഗ് സെന്ററുകളില്‍ ഒന്ന്.

330 ഏക്കര്‍ സ്ഥലത്ത് പരന്ന് കിടക്കുന്ന സെന്റ് ജോര്‍ജ് ഫുട്‌ബോള്‍ സെന്ററില്‍ 12 ലോക നിലവാരത്തിലുള്ള ട്രെയിനിംഗ് പിച്ചുകള്‍, ഇന്‍ഡോര്‍ സ്റ്റേഡിയം, ഔട്ട് ഡോര്‍ സ്റ്റേഡിയം,ഹൈഡ്രോ തെറാപ്പി സ്യൂട്ടുകള്‍, ബയോ മെക്കാനിക്‌സ് സൗകര്യങ്ങള്‍ ,ഏറ്റവും മികച്ച പരിശീലകര്‍ എന്നിങ്ങനെ എല്ലാ സംവിധാനങ്ങളുമുണ്ട്.

ഹില്‍ട്ടണ്‍ ഗ്രൂപ്പിന്റെ രണ്ട് ഫൈവ് സ്റ്റാര്‍ ഹോട്ടലുകളും പാര്‍ക്കിലുണ്ട്.

900 കോടി രൂപ മുതല്‍ മുടക്കില്‍ 2012 ലാണ് ഇംഗ്ലീഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ സെന്റ്‌ജോര്‍ജസ് നാഷണല്‍ ഫുട്‌ബോള്‍ പാര്‍ക്ക് സ്ഥാപിച്ചത്.

വില്ല്യം രാജകുമാരനും, കേറ്റ് മിഡില്‍ട്ടണ്‍ രാജകുമാരിയും ചേര്‍ന്നാണ് ഫുട്‌ബോള്‍ പാര്‍ക്ക് ഉദ്ഘാടനം ചെയ്തത്. ഇംഗ്ലണ്ടിന്റെ അണ്ടര്‍ 14 മുതലുള്ള ടീമുകള്‍ ഇവിടെയാണ് കളി പഠിക്കുന്നത്.

ഒരേ സമയം പത്തോളം ടീമുകള്‍ക്ക് പാര്‍ക്കില്‍ പരിശീലനം നടത്താന്‍ കഴിയും. 1966 ലോകകപ്പ് നേടിയതിന ശേഷം ലോക ഫുട്‌ബോലില്‍ കാര്യമായ നേട്ടങ്ങളില്ലാത്ത ഇംഗ്ലണ്ട് ഫുട്‌ബോളിനെ ഉണര്‍ത്താനാണ് സെന്റ് ജോര്‍ജസ് നാഷണല്‍ അക്കാദമി സ്ഥാപിച്ചത്.

അക്കാദമിയുടെ ഇംഗ്ലീഷ് ഫുട്‌ബോളിന് പുതിയ ദിശാബോധം നല്‍കിയിട്ടുണ്ട്. അക്കാദമിയില്‍ കളി പഠിച്ച താരങ്ങള്‍ നിറഞ്ഞ അണ്ടര്‍ 19, 20 ടീമുകള്‍ ഇപ്പോള്‍ ലോക ചാമ്പ്യന്‍മാരാണ്. മൂന്ന് തവണ സെന്റ് ജോര്‍ജസ് നാഷണല്‍ അക്കാദമിയില്‍ പരിശീലനം നടത്തിയ ശേഷമാണ് അണ്ടര്‍ 17 ടീം ഇന്ത്യയിലേക്കെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News