ചെയുടെ രക്തസാക്ഷിത്വത്തിന് അരനൂറ്റാണ്ടാകുമ്പോള്‍ ലോകം ഏറ്റു പാടുക ഈ ഗാനം – ഹസ്ത സിയംപ്രെ കമാന്‍ദാന്തെ

ക്യൂബ വിട്ട് പുതിയ ജനതകളെ വിമോചിപ്പിക്കാന്‍ പോയപ്പോള്‍ ചെ ഫിദെലിനെഴുതിയ കത്ത് വിഖ്യാതമാണ്.

വികാരനിര്‍ഭരമായ ആ കത്തിനുള്ള വികാരഭരിതമായ മറുപടിയായി ക്യൂബയിലെ ജനകീയ ഗായകന്‍ കാര്‍ലോസ് പ്യൂബ്ല രചിച്ച ഗാനമാണിത്.ചെയുടെ രക്തസാക്ഷിത്വത്തിനുശേഷം ഇത് ലോകം ഏറ്റുപാടി.

ഇതുവരെ നാമൊരുമിച്ച്
ഇനിയും നാമൊരുമിച്ച്
കമറാദാ ചെ ഗുവേരാ
വിജയം വരെ നാമൊപ്പം

ഇവിടെ ജയക്കൊടി നാട്ടാന്‍
വസന്തസൂര്യന്മാരോടൊപ്പം
ഒരു ദിവസം നീ വന്നൂ അന്ന്
കാറ്റിനെയഗ്‌നി പുണര്‍ന്നൂ

അന്നു ചരിത്രം കേട്ടൂ
നിന്റെ ബലിഷ്ഠകരത്തിന്‍
ആഗ്‌നേയായുധശബ്ദം നിന്നെ
കാണാന്‍ ഞങ്ങള്‍ നിരന്നൂ

ഞങ്ങള്‍ നിന്നെയറിഞ്ഞൂ
നിന്‍ ധീരതയുടെ സൂര്യന്‍
മരണത്തെ തോല്പിച്ച ആ
ചരിത്രയുഗസന്ധ്യകളില്‍

വിപ്ലവകരമാം നിന്റെ
വീരോജ്വലമാം സ്‌നേഹം
നിനക്കു മുന്നില്‍ വിരിച്ചൂ ഇന്ന്
വിദൂര തീര പഥങ്ങള്‍

നിന്‍ പോരാട്ടം ഞങ്ങള്‍
തുടരും നീയുള്ളതുപോല്‍
ഫിദെലിന്നൊപ്പം ഞങ്ങള്‍ – പറയാം
പോയ് വരു പ്രിയ കമാന്‍ഡര്‍

(പരിഭാഷ – എന്‍. പി. ചന്ദ്രശേഖരന്‍)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News