ഭര്‍ത്താവിനെയും നാല് കുഞ്ഞുങ്ങളെയും കൊലപ്പെടുത്തിയ യുവതി പിടിയിലായി; തെളിവായത് ഫോണ്‍ സന്ദേശങ്ങള്‍

ഭര്‍ത്താവിനെയും നാല് കുഞ്ഞുങ്ങളെയും കൊലപ്പെടുത്തിയ യുവതി പിടിയിലായി.രാജസ്ഥാനിലെ ആല്‍വാറിലാണ് സംഭവം.

കാമുകനെ സ്വന്തമാക്കാന്‍ വേണ്ടിയാണ് യുവതി ഭര്‍ത്താവിനേയും 4 കുഞ്ഞുങ്ങളേയും കൊലപ്പെടുത്തിയത്.

സന്തോഷ എന്ന യുവതിയെയാണ് ഫോണ്‍ സന്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് പിടികൂടിയത്.

കൊലപ്പെടുത്തിയതില്‍ 3 കുട്ടികള്‍ സന്തോഷയുടെ സ്വന്തം മക്കളാണ്. ഒരു കുട്ടി ഭര്‍ത്താവിന്റെ സഹോദരിയുടെ മകനാണ്.

കാമുകനുമായുള്ള ബന്ധം ഭര്‍ത്താവ് മനസിലാക്കിയതോടെ ഭക്ഷണത്തില്‍ ഉറക്ക ഗുളിക നല്‍കി കൊലപ്പെടുത്തുകയായിരുന്നു. യുവതിയുടെ ഫോണ്‍ സന്ദേശങ്ങള്‍ പരിശോധിച്ചാണ് അറസ്റ്റ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News