അമിത ഭാരം നിങ്ങളെ അലട്ടുന്നുണ്ടോ? ശരീരഭാരം കുറയ്ക്കാന്‍ ഇതാ പ്രകൃതിദത്ത മാര്‍ഗം

രാവിലെ എഴുന്നേറ്റാല്‍ ആദ്യം ഒരു കട്ടന്‍ ചായ അല്ലെങ്കില്‍ കട്ടന്‍ കാപ്പി കുടിച്ചാലെ നമ്മളില്‍ പലര്‍ക്കും അന്നത്തെ ദിവസം ഒരു ഉന്‍മേഷം ഉണ്ടാവുകയുള്ളു. കട്ടന്‍ ചായ ജീവിതത്തിന്റെ ഒരു ഭാഗമാണെന്ന് തന്നെ പറയാം.

ഇതാ ഒരു സന്തോഷ വാര്‍ത്ത. പൊണ്ണത്തടി വരാതിരിക്കാനും കുറക്കാനും കട്ടന്‍ചായ സാഹായിക്കും.

കട്ടന്‍ചായയില്‍ അടങ്ങിയ രാസവസ്തുക്കളായ പോളിഫിനോളുകള്‍ കരളിലെ ഊര്‍ജ്ജത്തിന്റെ ഉപാപചയ പ്രവര്‍ത്തനങ്ങളില്‍ മാറ്റം വരുത്തുന്നു. മെറ്റബോളൈറ്റുകളില്‍ മാറ്റം വരുത്തുക വഴിയാണിത്.

ഗ്രീന്‍ ടീയിലെ രാസവസ്തുക്കള്‍ രക്തത്തിലേക്കും കരളിലേക്കും ആഗിരണം ചെയ്യപ്പെടുന്നതിനാല്‍ ഗ്രീന്‍ ടീ പോളിഫിനോളുകള്‍ കട്ടന്‍ചായയേക്കാള്‍ ആരോഗ്യ ഗുണങ്ങള്‍ ഉള്ളതാണ് എന്നാണ് കരുതിയിരിക്കുന്നത്.

എന്നാല്‍ പുതിയ പഠനം പറയുന്നത്, പ്രത്യേക പ്രവര്‍ത്തനത്തിലൂടെ കട്ടന്‍ചായയും ആരോഗ്യത്തിനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു എന്നാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here