ഗോധ്ര കൂട്ടക്കൊല; 11 പേരുടെ വധശിക്ഷ ജീവപര്യന്തമാക്കി; വിധി ഗുജറാത്ത് ഹൈക്കോടതിയുടേത്; കലാപം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും കോടതി

ദില്ലി: ഗോധ്ര കൂട്ടക്കൊലക്കേസില്‍ 11 പ്രതികളുടെ വധശിക്ഷ ജീവപര്യന്തമാക്കി. ഗുജറാത്ത് ഹൈക്കോടതിയുടേതാണ് വിധി. വധശിക്ഷയ്‌ക്കെതിരെ പ്രതികള്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചു കൊണ്ടാണ് കോടതി നടപടി.

2011ലാണ് പ്രത്യേക കോടതി 11 പേര്‍ക്ക് വധശിക്ഷയും 20 പേര്‍ക്ക് ജീവപര്യന്തവും വിധിച്ചത്. ജീവപര്യന്തം ശിക്ഷ ലഭിച്ച 20 പേരുടെ ശിക്ഷ കോടതി ശരിവച്ചു.

കലാപം തടയുന്നതില്‍ ഗുജറാത്ത് സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും കോടതി നിരീക്ഷിച്ചു. കലാപത്തിന് ഇരയായ 59 കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപാ വീതം നല്‍കാനും സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News