ഉറങ്ങുമ്പോഴും ബാത്‌റൂമിലും മൊബൈല്‍? നിങ്ങള്‍ക്ക് വലിയ വില കൊടുക്കേണ്ടി വരും

ഉറങ്ങുമ്പോള്‍ ഫോണ്‍ തലയിണക്കു കീഴില്‍ സൂക്ഷിക്കുന്നവരാണ് മിക്കവരും. എന്നാല്‍ ഈ ദുശ്ശീലം പല ആരോഗ്യ പ്രശ്‌നങ്ങളും സൃഷ്ടിക്കുമെന്ന് പഠന റിപ്പോര്‍ട്ട്.

സ്ഥിരമായി ഇങ്ങനെ ചെയ്യുന്നത്, തലവേദന ഉണ്ടാക്കുന്നു. ഇത്തരം ശീലം ഉള്ളവരില്‍ കാന്‍സര്‍ വരാനുള്ള സാധ്യത വളരെ അധികമാണ്. റേഡിയേഷനാണ് ഇതിന് കാരണം.

ടോയ്‌ലറ്റില്‍ ഫോണ്‍ കൊണ്ടു പോകുന്നവരും സൂക്ഷിക്കണം

ടോയ്‌ലറ്റില്‍ ഫോണ്‍ കൊണ്ടു പോകുന്നവരും സൂക്ഷിക്കണം. ബാത്ത്‌റൂമിലെ ഫോണ്‍ ഉപയോഗം പല രോഗങ്ങളിലേക്കും നിങ്ങളെ തള്ളിവിടും.

ടോയ്‌ലറ്റിലും കൈകഴുകുമ്പോഴുമൊക്കെ രോഗാണുക്കള്‍ ഫോണിലേക്കു കടന്നുകയറുന്നുണ്ട്. ഈ രോഗാണുക്കള്‍ വര്‍ക് ഡെസ്‌കിലും കുഞ്ഞുങ്ങളുടെ വിരലുകളിലും ഡൈനിങ് ടേബിളിലും തുടങ്ങി എല്ലായിടത്തും വ്യാപിക്കും.

ടോയ്‌ലറ്റ് സീറ്റ്, വാതിലിന്റെ കൈപ്പിടി, സിങ്ക്, ടാപ്പ് എന്നിവയിലെല്ലാം ഈകോളി പോലുള്ള അണുക്കള്‍ കാണപ്പെടും.

ഇവ മൂത്രത്തില്‍ അണുബാധ, കുടല്‍ സംബന്ധമായ രോഗങ്ങള്‍, വയറിളക്കം തുടങ്ങിയ രോഗങ്ങള്‍ക്കു കാരണമാകും. രോഗമില്ലാത്ത ഒരു ശരീരത്തിന് ഫോണിന്റെ ഉപയോഗം കുറച്ചോളു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News