സംഘപരിവാറിന് ശക്തമായ താക്കീതുമായി സിപിഐഎം പ്രതിഷേധ കൂട്ടായ്മ; ആര്‍എസ്എസിന്റെ പരിപ്പ് കേരളത്തില്‍ വേവില്ല

തിരുവനന്തപുരം: ആര്‍എസ്എസ്-ബിജെപി ഭീകരതയ്ക്കും കള്ളപ്രചാരണത്തിനുമെതിരെ സിപിഐഎം രാജ്യവ്യാപകമായി നടത്തുന്ന പ്രതിഷേധദിനാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് ഫാസിസ്റ്റ് വിരുദ്ധ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

മതനിരപേക്ഷ മനസ്സുകള്‍ക്കെതിരെ വെല്ലുവിളിയുയര്‍ത്തി, പ്രബുദ്ധ കേരളത്തെയും സിപിഐഎമ്മിനെയും അപകീര്‍ത്തിപ്പെടുത്തി, ബിജെപി നടത്തുന്ന ആക്രമണങ്ങളേയും കുപ്രചാരണങ്ങളെയും അപലപിച്ച് നടത്തിയ കൂട്ടായ്മയില്‍ നൂറുകണക്കിന് പേര്‍ പങ്കെടുത്തു.

രാവിലെ സെക്രട്ടറിയേറ്റിന് മുമ്പില്‍ ആരംഭിച്ച ജനകീയ കൂട്ടായ്മ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

RSS ന്റെ പരിപ്പ് കേരളത്തില്‍ വേവില്ല

സംസ്ഥാനത്തെ കലാപഭൂമിയാക്കുന്ന RSS ഉം BJP യും തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാകുമോയെന്ന് കോടിയേരി ബാലകൃഷ്ണന്‍ ചോദിച്ചു. സമാധാന യോഗ തീരുമാനങ്ങള്‍ RSS ഉം ബിജെപിയും ലംഘിക്കുന്നുവെന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. RSSന് എതിരായ പോരാട്ടത്തില്‍ സഹകരിക്കാന്‍ കഴിയുന്ന എല്ലാവരുമായി സഹകരിക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

ഒരു മതത്തിന്റെയും പേരിലുള്ള വര്‍ഗ്ഗീയത CPIM അനുവദിക്കുകയില്ലെന്നും ISISന്റെ ഇന്‍ഡ്യന്‍ പതിപ്പാണ് RSS എന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കേരളത്തെ കലാപഭൂമിയാക്കാനുള്ള RSS ന്റെ പരിപ്പ് കേരളത്തില്‍ വേവുകയില്ല. കേരളത്തില്‍ രണ്ടാം വിമോചന സമരം നടത്താനാണ് BJP കേന്ദ്രസര്‍ക്കാരിനെ ഉപയോഗിച്ച് ശ്രമം നടത്തുന്നത്. കേരളത്തെ യുദ്ധഭൂമിയാക്കാന്‍ ശ്രമിക്കുന്ന RSSഉം BJPയും തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാണോ എന്നും കോടിയേരി ചോദിച്ചു.

കേരളം ജീഹാദികളുടെ നാടാണെന്ന ആരോപണം തെളിയിക്കാന്‍ ആഖജ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട കോടിയേരി RSS നീക്കങ്ങളെ ജനങ്ങള്‍ക്കിടയില്‍ ഒറ്റപ്പെടുത്തണമെന്നും പറഞ്ഞു. RSSന് എതിരായ പോരാട്ടത്തില്‍ സഹകരിക്കാന്‍ കഴിയുന്ന എല്ലാവരുമായി സഹകരിക്കുമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

മതനിരപേക്ഷത തകര്‍ക്കുന്ന വര്‍ഗീയ ഭ്രാന്തന്‍മാരുടെ അഴിഞ്ഞാട്ടങ്ങള്‍ക്കെതിരെ നടക്കുന്ന കൂട്ടായ്മ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് നടക്കും. കണ്ണൂരില്‍ കൂട്ടായ്മയില്‍ ആര്‍എസ്എസ് കൊലപ്പെടുത്തിയ രക്തസാക്ഷികളുടെ കുടുംബാംഗങ്ങളും പരിക്കേറ്റവരും പങ്കെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News