ഇതാണ് മോദിസര്‍ക്കാരിന്റെ രാജ്യസ്‌നേഹം; സൈനികരുടെ മൃതദേഹങ്ങള്‍ പ്ലാസ്റ്റിക് കവറുകളില്‍ പൊതിഞ്ഞു കാര്‍ഡ് ബോര്‍ഡ് പെട്ടിയില്‍ കെട്ടി

ദില്ലി: അരുണാചല്‍പ്രദേശില്‍ ഹെലികോപ്ടര്‍ ദുരന്തത്തില്‍ മരിച്ച സൈനികരുടെ മൃതദേഹങ്ങളോട് കേന്ദ്രസര്‍ക്കാരിന്റെ അനാദരവ്. അപകടത്തില്‍ മരിച്ച ഏഴു സൈനികരുടെ മൃതദേഹങ്ങളാണ് പ്ലാസ്റ്റിക് കവറുകളില്‍ പൊതിഞ്ഞു കാര്‍ഡ് ബോര്‍ഡില്‍ കെട്ടി അയച്ചത്.

തവാങ്ങില്‍ വെള്ളിയാഴ്ച വ്യോമസേനയുടെ എംഐ17 ഹെലികോപ്ടര്‍ തകര്‍ന്ന് മരിച്ച സൈനികരുടെ മൃതദേഹങ്ങളോടാണ് അനാദരവ്.

മൃതദേഹങ്ങള്‍ എത്തിക്കാന്‍ പര്യാപ്തമായ സംവിധാനങ്ങള്‍ പ്രാദേശികമായി ലഭിക്കാതെ വന്നതാണ് ഇത്തരമൊരു സാഹചര്യത്തിന് ഇടയാക്കിയതെന്നാണു സേനയുടെ വിശദീകരണം. സൈനികരോടുള്ള ഈ അനാദരവിനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.

രാജ്യത്തെ സേവിക്കാന്‍ ഇന്നലെ വെയിലത്തിറങ്ങിയ ഏഴു ചെറുപ്പക്കാര്‍ തിരിച്ചെത്തിയത് ഇങ്ങനെയാണ്-റിട്ട. ലെഫ് ജനറല്‍ എച്ച്. എസ് പനാഗ് ചിത്രസഹിതം ട്വിറ്ററിലൂടെ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel