‘മുഖ്യമന്ത്രി പിണറായി വിജയന് എന്റെ സല്യൂട്ട്’; സര്‍ക്കാരിന്റെ ചരിത്രതീരുമാനത്തില്‍ അഭിനന്ദനപ്രവാഹം തുടരുന്നു

ചെന്നെെ: അമ്പലങ്ങളില്‍ അബ്രാഹ്മണരായ ശാന്തിമാരെ നിയമിച്ച സര്‍ക്കാര്‍ നടപടിക്ക് മുഖ്യമന്ത്രി പിണറായി വിജയന് നടന്‍ കമല്‍ഹാസന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനം.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണ് ധൈര്യപൂര്‍വ്വം 36 അബ്രാഹ്മണ ശാന്തിമാരെ നിയമിക്കാന്‍ തീരുമാനം എടുത്തത്. ഈ തീരുമാനം എടുക്കാന്‍ ആര്‍ജ്ജവം കാണിച്ച കാണിച്ച മുഖ്യമന്ത്രിയെ ട്വീറ്റിലൂടെയാണ് കമല്‍ഹാസന്‍ പ്രശംസിച്ചത്.

‘കൊള്ളാം, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. 36 അബ്രാഹ്മണരെ പൂജാരിമാരായി നിയമിച്ച കേരള മുഖ്യമന്ത്രി പിണറായി വിജയന് എന്റെ സല്യൂട്ട്. പെരിയാറിന്റെ സ്വപ്നം സാര്‍ഥകമായിരിക്കുന്നു’-കമല്‍ഹാസന്‍ പറയുന്നു.

അബ്രാഹ്മണരായ ശാന്തിക്കാരെ നിയമിക്കാനുള്ള കേരള സര്‍ക്കാര്‍ നടപടിയെ അഭിനന്ദിച്ച് തമിഴ്‌നാട്ടിലെ നേതാക്കളായ സ്റ്റാലിനും വൈകോയും രംഗത്ത് വന്നിരുന്നു. ഇത് ചരിത്രപരമായ തീരുമാനമാണെന്നാണ് ഡിഎംകെ വര്‍ക്കിങ് പ്രസിഡന്റ് സ്റ്റാലിന്‍ ട്വീറ്റ് ചെയ്തത്.

തൊട്ടുകൂടായ്മയ്‌ക്കെതിരെ കേരളത്തില്‍ നടന്ന വൈക്കം സത്യാഗ്രഹത്തിന് പെരിയാര്‍ ഇ.വി രാമസ്വാമി നായ്ക്കര്‍ നേതൃത്വം നല്‍കിയത് ഈ അവസരത്തില്‍ സ്മരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എംഡിഎംകെ നേതാവ് വൈകോ അഭിനന്ദനമറിയിച്ച് മുഖ്യമന്ത്രിക്ക് കത്തയച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here