കളത്തിന് പുറത്ത് കോഹ്ലിയുടെ കുട്ടിക്കളി; ധോണിയുടെ മകള്‍ക്കൊപ്പമുള്ള കൊഞ്ചല്‍ വൈറലാകുന്നു

കളിക്കളത്തിലെ ആക്രമണോത്സുകത മാറ്റിവെച്ച് ടീം ഇന്ത്യ ക്യാപ്റ്റന്‍ വിരാട് കോഹ് ലി പിഞ്ചുകുട്ടിയെ കൊഞ്ചിക്കുന്ന വീഡിയോ വൈറലാകുന്നു.

മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയുടെ മകള്‍ സിവയാണ് കോഹ്ലിക്ക് കളിക്കളത്തിന് പുറത്തുള്ള കൂട്ട്.

ഓമനത്തമുള്ള സിവയെ കൊണ്ട് പൂച്ചയുടെ ശബ്ദം അനുകരിപ്പിക്കുന്നതുള്‍പ്പെടെയുള്ള വീഡിയോയാണ് കോഹ്ലി തന്നെ

സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. നിഷ്‌കളങ്കതയാണ് ഈ വീഡിയോയുടെആകര്‍ഷണം. സിവയുമായി തന്റെ പുന:സമാഗമം എന്ന കുറിപ്പോടെയായിരുന്നു കോഹ്ലിയുടെ സന്ദേശം.

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ട്വന്റി-20 മല്‍സരത്തിലെ ജയത്തിന് ശേഷമായിരുന്നു കൗതുകമുള്ള പോസ്റ്റും  വീഡിയോയും.

സിവയ്‌ക്കൊപ്പം സെല്‍ഫിയെടുത്ത് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച് മുമ്പും കോലി
വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്.

കഴിഞ്ഞ മാര്‍ച്ചില്‍ ഇന്‍സറ്റഗ്രാമില്‍ അപ്‌ലോഡ് ചെയ്ത സിവക്കൊപ്പമുള്ള കോഹ്ലിയുടെ സെല്‍ഫി
ലക്ഷകണക്കിന് ആരാധകര്‍ ഷെയര്‍ ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News