ദുല്‍ഖറിന് നടി കസ്തൂരിയുടെ കത്ത്

സോളോയെ കൂവി തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ഗംഭീരമറുപടി നല്‍കി തെന്നിന്ത്യന്‍ താരം കസ്തൂരി. ദുല്‍ഖറിന്റെ വികാരാധീനമായ ഫേസ്ബുക്ക് പോസ്റ്റ് കാണുന്നത് വരെ സോളോ കാണണമെന്ന് കരുതിയിരുന്നില്ലെന്നും ചിത്രത്തിന് എല്ലാ പിന്തുണയും നല്‍കുന്നുവെന്നും കസ്തൂരി ട്വിറ്ററില്‍ കുറിച്ചു.

കസ്തൂരിയുടെ വാക്കുകള്‍:

ദുല്‍ഖര്‍,

ഈയടുത്ത് ഞാന്‍ പറവ എന്ന ചിത്രം കണ്ടിരുന്നു. മറ്റുള്ളവര്‍ അധികം സഞ്ചരിക്കാത്ത വഴികള്‍ തിരഞ്ഞെടുക്കുന്ന നിങ്ങളുടെ സന്നദ്ധതയെ ഞാന്‍ ബഹുമാനിക്കുന്നു.

നിങ്ങളുടെ വികാരാധീനമായ ഫേസ്ബുക്ക് പോസ്റ്റ് കാണുന്നതുവരെ സോളോ കാണണമെന്ന് ഞാന്‍ കരുതിയിരുന്നില്ല. എന്നാല്‍ എന്റെ വീട്ടിലെത്തിയാല്‍ ഞാന്‍ ആദ്യം ചെയ്യുന്ന കാര്യം സോളോ കാണുകയായിരിക്കും.

നമ്മുടെ സര്‍ഗാത്മകമായ കാഴ്ചപ്പാടുകള്‍ മറ്റൊരാള്‍ക്ക് വിവരിച്ച് മനസിലാക്കി കൊടുക്കുന്നത് വലിയ സങ്കടകരമായ കാര്യമാണ്. പലപ്പോഴും നമ്മുടെ വ്യത്യസ്തമായ കഥ വിപണിയില്‍ വില്‍ക്കുന്നത് ദുഷ്‌കരമാണ്. പക്ഷെ ഇതൊന്നും നിങ്ങളുടെ കൂട്ടായ അധ്വാനത്തെ ഇല്ലാതാക്കുകയില്ല. നിങ്ങള്‍ ചെയ്യുന്ന ജോലിയെ സ്‌നേഹിക്കുന്നു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.

പൊതുജനത്തിന്റെ സ്വീകാര്യതയല്ല, ഈ കാരണങ്ങളാണ് നിങ്ങളുടെ ചിത്രത്തെ വിലമതിക്കുന്നതാക്കി മാറ്റുന്നത്. മുന്നോട്ട് പോകൂ, പ്രേക്ഷകര്‍ നിങ്ങള്‍ക്ക് പിറകെ വരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here