കാറ്റലോണിയയുടെ സ്വയംഭരണം റദ്ദാക്കും: സ്പാനിഷ് പ്രധാനമന്ത്രി

മാഡ്രിഡ് :ഹിതപരിശോധനയുടെ ഫലമായി സ്വാതന്ത്രത്തിനായി ഒരുങ്ങുന്ന കാറ്റലോണിയക്കെതിരെ സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ രജോയ്.

ഭരണഘടനാപരമായ അധികാരം ഉപയോഗിച്ച് കറ്റലോണിയയുടെ സ്വയംഭരണാധികാരം ഇല്ലാതാക്കുമെന്ന് സ്പാനിഷ് പ്രധാനമന്ത്രി പറഞ്ഞു.

 ഹിതപരിശോധന നിയമവിരുദ്ധമെന്ന് സ്പാനിഷ് സര്‍ക്കാര്‍

കാറ്റലോണിയ നടത്തിയ ഹിതപരിശോധന നിയമവിരുദ്ധമെന്ന് സ്പാനിഷ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

തിങ്കളാഴ്ച സ്വാതന്ത്യ്രപ്രഖ്യാപനം നടത്തി പാര്‍ലമെന്റ് സമ്മേളനം ചേരുമെന്നാണ് കത്തലൂണിയന്‍ പ്രസിഡന്റ് കാള്‍സ് പഗ്‌ദേമോന്‍ഡ് അറിയിച്ചത്.

ഇതിനെത്തുടര്‍ന്ന് രാജ്യത്ത് പ്രതിഷേധം കൂടുതല്‍ ശക്തമായി. ചര്‍ച്ചയിലൂടെ കത്തലന്‍ വിഷയത്തില്‍ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിനാളുകള്‍ സ്‌പെയിനില്‍ റാലി നടത്തി.

ഹിതപരിശോധനയില്‍ സ്‌പെയിനില്‍നിന്ന് വിട്ടുപോകുന്നതിനെ 90 ശതമാനം പേര്‍ അനുകൂലിച്ചുവെന്നാണ് പഗ്‌ദേമോന്‍ഡ് പറഞ്ഞത്.

എന്നാല്‍, നിരവധി കത്തലന്‍ നിവാസികള്‍ ഹിതപരിശോധനയില്‍നിന്ന് വിട്ടുനിന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News