കല്‍പ്പനയെക്കുറിച്ച് അഞ്ജലി മേനോന്റെ വെളിപ്പെടുത്തല്‍

മലയാള സിനിമയിലെ ചിരിക്കുന്ന മുഖമായിരുന്നു കല്‍പ്പന. അല്‍പ്പം കുശുമ്പുള്ള ഭാര്യയായും, സ്‌നേഹമുള്ള സഹോദരിയായും, നിഷ്‌കളങ്കയായ കാമുകിയായും അയല്‍പക്കത്തെ പൊട്ടിപ്പെണ്ണായുമെല്ലാം കല്‍പ്പന ആരാധകരടെ മനസില്‍ ഇടം നേടി.

കല്‍പ്പനയുടെ വേര്‍പാട് ഇന്നും വേദനനിറഞ്ഞതാണെങ്കിലും മനസ്സില്‍ നിന്നും ഒരിക്കലും മാഞ്ഞുപോകാത്ത കലാകാരിയാണ് അവര്‍.

കല്‍പ്പനയെക്കുറിച്ച് അഞ്ജലി മേനോന്‍ പറയുന്നത് ഇങ്ങനെയാണ്:

ബാംഗ്ലൂര്‍ ഡേയ്‌സ് സിനിമയുടെ ഷൂട്ടിംഗിനിടയില്‍ കല്‍പ്പന അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. പല ഷോട്ടുകളും ഒരുപാടു തവണ റിഹേഴ്‌സല്‍ ചെയ്തിട്ടാണ് എടുത്തതെന്നും കല്‍പ്പന പലപ്പോഴും ബുദ്ധിമുട്ടാണെന്ന് പറഞ്ഞുവെന്നും എന്നാല്‍ താനത് കാര്യമാക്കിയില്ലെന്നും അഞ്ജലി പറയുന്നു.

ആ സമയത്ത് കഷ്ടപ്പെടുത്തുന്നുവെന്ന് തോന്നാമെന്നും എന്നാല്‍ റിസള്‍ട്ട് വരുമ്പോള്‍ ആ തോന്നല്‍ മാറുമെന്ന് തനിക്ക് ഉറപ്പായിരുന്നുവെന്നും അഞ്ജലി പറഞ്ഞു. വെള്ളിനക്ഷത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

നിവിന്‍ പോളി, ഫഹദ് ഫാസില്‍, പാര്‍വതി, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയവര്‍ക്കൊപ്പം ശക്തമായ കഥാപാത്രമായാണ് കല്‍പ്പന ബാംഗ്ലൂര്‍ ഡേയ്‌സില്‍ പ്രത്യക്ഷപ്പെടുന്നത്. നിവിന്‍ പോളിയുടെ അമ്മ വേഷത്തിലാണ് കല്‍പ്പന എത്തുന്നത്.

ഈ ചിത്രത്തിന് ശേഷം ദുല്‍ഖറിനൊപ്പം ചാര്‍ലിയിലും കല്‍പ്പന വേഷമിട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News