പലതരത്തിലുള്ള ടാറ്റു കണ്ടിട്ടുണ്ട്; എന്നാല്‍ ഇതല്‍പ്പം കടന്ന കയ്യെന്ന് സോഷ്യല്‍ മീഡിയ

ന്യൂഡല്‍ഹി: ശരിരത്തില്‍ ടാറ്റു ചെയ്യുന്നത് ലോകമെമ്പാടും ഫാഷനാണ്. ഇതുവരെ ആരും കാണാത്ത കേള്‍ക്കാത്ത വിധത്തിലുള്ള ടാറ്റു ചെയ്യുന്നതാണ് ട്രന്‍ഡ്.

എന്നാല്‍ ടാറ്റു കമ്പം കാരണം കണ്ണിനകത്തും പച്ചകുത്തിയാലോ . ലോക രാജ്യങ്ങളില്‍ പുതിയ ട്രന്‍ഡായി വരുന്ന പുത്തന്‍ ആശയം ഇന്ത്യക്കാരനായ ഒരാള്‍ പരീക്ഷിച്ചു.

എത്ര ടാറ്റു ഉണ്ടെന്ന് അറിയില്ല


ഡല്‍ഹി സ്വദേശിയായ യുവാവാണ് കണ്ണിനകത്ത് പച്ചകുത്തിയത്. 28കാരനായ കരണ്‍ പറയുന്നത് തന്റെ ശരീരത്തില്‍ ഇപ്പോള്‍ എത്ര ടാറ്റു ഉണ്ടെന്ന് അറിയില്ലെന്നാണ്.

നേത്രഗോളത്തിലേക്ക് നിറം കുത്തിവച്ച് വെളളനിറമുളള ഭാഗം മറ്റൊരു നിറത്തിലേക്ക് മാറ്റുന്നതാണ് ഐബോള്‍ ടാറ്റു എന്നറിയപ്പെടുന്നത്. ജീവിതകാലം മുഴുവന്‍ പിന്നെ ഇതേ നിറത്തിലായിരിക്കും നേത്രഗോളം ഉണ്ടായിരിക്കുക.


ഇതിന്റെ ദീര്‍ഘകാലാടിസ്ഥാനത്തിലുളള ഫലം എന്താണെന്ന് ഇതുവരെയും അറിവായിട്ടില്ല.
13 വയസുളളപ്പോഴാണ് താന്‍ ആദ്യമായി ടാറ്റു പതിച്ചതെന്ന് കരണ്‍ പറയുന്നു.

16-ാം വയസ് മുതല്‍ ടാറ്റു ഹോബിയുടെ ഭാഗമായി. മാസങ്ങള്‍ നീണ്ട ആലോചനയ്ക്ക് ശേഷമാണ് കണ്ണില്‍ പച്ചകുത്താന്‍ കരണ്‍ തീരുമാനമെടുത്തത്.
ഇന്ത്യയില്‍ തനിക്ക് മാത്രമാണെന്നും ഇത്തരം ടാറ്റു ഉള്ളതെന്ന് കരണ്‍ പറയുന്നു.

പച്ചകുത്തുമ്പോള്‍ ചൂടുളള സൂചി നേത്രത്തിലേക്ക് കയറുന്നത് പോലെയാണ് അനുഭവപ്പെട്ടതെന്നും വേദന തോന്നിയില്ലെന്നുമാണ് കരണ്‍ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News