കല്യാണതലേന്നുള്ള സാമന്തയുടെ ഡാന്‍സ്; വൈറലോട് വൈറല്‍

ദക്ഷിണേന്ത്യന്‍ ചലച്ചിത്രലോകത്തെ ഏറ്റവും ഹൃദയംഗമായ നിമിഷമായിരുന്നു സാമന്തയും നാഗചൈതന്യയുമായുള്ള വിവാഹം. വിവാഹ ചടങ്ങുകള്‍ ഇന്ന് കൂടി തുടരുമെങ്കിലും വിശേഷങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

സാമന്തയുടെ ഡാന്‍സ്

വിവാഹ വേദിയില്‍ ആനന്ദകണ്ണീര്‍ പൊഴിച്ച നിമിഷം സാമന്ത തന്നെ ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ കല്യാണതലേന്നുള്ള താരത്തിന്റെ ഡാന്‍സ് വൈറലാകുകയാണ്.

കഴിഞ്ഞ ദിവസം പുറത്തുവന്ന വീഡിയോ ഇതിനകം 25 ലക്ഷത്തിലധികം പേരാണ് കണ്ടത്.

ക്രിസ്ത്യന്‍, ഹിന്ദു ആചാരപ്രകാരമാണ് വിവാഹം നടന്നത്. ഗോവയിലെ കടല്‍ത്തീരത്തുളള ഡബ്ല്യു റിസോര്‍ട്ടില്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമായിരുന്നു പ്രവേശനം. ഇന്ന് വമ്പന്‍ ആഘോഷ പരിപാടിയോടെ വിവാഹാഘോഷം സമാപിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here