ചരിത്രം കുറിക്കുന്ന കേരളാ മോഡല്‍; ദളിത് വിഭാഗത്തില്‍ നിന്നുള്ള യദുകൃഷ്ണന്‍ ശാന്തിക്കാരനായി ചുമതലയേറ്റു

പത്തനംതിട്ട:ദളിത് വിഭാഗത്തില്‍ നിന്ന് ശാന്തിക്കാരനായി ആദ്യ നിയമനം ലഭിച്ച യദുകൃഷ്ണന്‍ ചുമതലയേറ്റു.

തിരുവല്ല വളഞ്ഞവട്ടം മണപ്പുറം ശിവക്ഷേത്രത്തിലാണ് തൃശൂര്‍ കൊരട്ടി സ്വദേശിയായ യദുകൃഷ്ണന്‍ ചുമതലയേറ്റത്.

ദളിത് വിഭാഗത്തില്‍പെട്ടവരെ ശാന്തിക്കാരനാക്കാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനം ഏറെ പ്രശംസ ലഭിച്ചുകൊണ്ടിരിക്കുകയാണ്. വടക്കന്‍ പറവൂര്‍ മൂത്തകുന്നം ശ്രീഗുരുദേവ വൈദിക തന്ത്ര വിദ്യാപീഠത്തിലെ വിദ്യാര്‍ത്ഥിയായ യദുകൃഷ്ണന്‍ ഇന്നാണ് തിരുവല്ല വളഞ്ഞവട്ടം മണപ്പുറം ശിവക്ഷേത്രത്തില്‍ ചുമതലയേറ്റത്.

വിശ്വാസികളും ക്ഷേത്ര ഭാരവാഹികളും ചേര്‍ന്ന് യദുകൃഷ്ണനെ വരവേറ്റു. ദൈവാനുഗ്രഹം കാരണമാണ് തനിക്ക് ഈ നേട്ടം സ്വന്തമാക്കാനായതെന്ന് യദുകൃഷ്ണന്‍ പ്രതികരിച്ചു.

ദളിത് വിഭാഗത്തില്‍ ആദ്യ സ്ഥാനക്കാരന്‍

ദളിത് വിഭാഗത്തില്‍പ്പെട്ട 6 പേരുള്‍പ്പെടെ 36 അബ്രാഹ്മണ ശാന്തിമാരെയാണ് ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് നിയമിച്ചത്. ദേവസ്വം ബോര്‍ഡ് തയ്യാറാക്കിയ പട്ടികയില്‍ ദളിത് വിഭാഗത്തില്‍ ആദ്യ സ്ഥാനക്കാരനായത് യദുകൃഷ്ണനായിരുന്നു.
യദുകൃഷ്ണന്റെ സഹപാഠിയും ദളിത് വിഭാഗക്കാരനുമായ മനോജ് കഴിഞ്ഞ ദിവസം പെരുമ്പാവൂര്‍ അറക്കപ്പടി ശിവക്ഷേത്രത്തില്‍ ശാന്തിക്കാരനായി ചുമതലയേറ്റിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News