‘ജിമിക്കി കമ്മല്‍’ ആവേശം ഏറ്റെടുത്ത് ഉലകനായകന്‍

ജിമിക്കി കമ്മലിന്റെ ആവേശവും ഓളവും ഇപ്പോള്‍ ലോകമെമ്പാടും തരംഗമാണ്. ബിബിസിവരെ ഏറ്റെടുത്ത പാട്ടിനൊപ്പം കേട്ടവര്‍ ആരും തന്നെ നൃത്തം വെക്കാതെ ഇരുന്നിട്ടില്ല.

ചുവടുവെച്ച് ഉലകനായകന്‍

ഇപ്പോള്‍ പാട്ടിനൊത്ത് ചുവടുവെച്ച് ഉലകനായകന്‍ കമലഹാസനും രംഗത്തെത്തിയിരിക്കുന്നു.

ബിഗ്ബോസ് പരിപാടിയുടെ ഗ്രാന്റ് ഫിനാലെ വേദിയിലാണ് കമല്‍ ഹാസന്‍ മത്സരാര്‍ത്ഥികള്‍ക്കൊപ്പം ജിമിക്കി കമ്മലിന് ചുവടുവെച്ചത്.
ഏതായാലും ഉലകനായകന്റെ ജിമിക്കി കമ്മല്‍ ഡാന്‍സ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

ചുരുങ്ങിയ ദിവസത്തിനുള്ളില്‍ ലോകമൊന്നടങ്കം ചുവടുവെച്ച ജിമ്മിക്കി കമ്മലിന് ഷാന്‍ റഹ്മാനാണ് സംഗീതം നല്‍കിയിരിക്കുന്നത്.

വിനീത് ശ്രീനിവാസനും രജ്ഞിത്ത് ഉണ്ണിയുമാണ് ശബ്ദം നല്‍കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here