‘ഫാന്റം പൈലി’ അറസ്റ്റില്‍

തിരുവനന്തപുരം: മോഷണ വീരന്‍ ഫാന്റം പൈലി എന്ന ഷാജിയെ പോലീസ് പിടികൂടി. ആറ്റിങ്ങല്‍ കോടതിയില്‍ വിചാരണക്കായി കൊണ്ട് പോയ ശേഷം തിരികെ കൊണ്ടുവരവേ കഴിഞ്ഞ മാസം 23നാണ് ട്രെയിനില്‍ വച്ച് പൊലീസിനെ വെട്ടിച്ച് ഇയാള്‍ കടന്നു കളഞ്ഞത്.

തിരുവനന്തപുരം റൂറല്‍ ഷാഡോ സംഘമാണ് നഗരൂരില്‍ നിന്ന് ഷാജിയെ അറസ്റ്റ് ചെയ്തത്.

നൂറോളം മോഷണക്കേസുകളിലെ പ്രതിയാണ് ഫാന്റം പൈലിയെന്ന ഷാജി. കഴിഞ്ഞ മാസം 23ന് വടക്കന്‍ പറവൂര്‍ കോടതിയില്‍ ഹാജരാക്കിയ ശേഷം തിരികെ പുജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുവരുമ്പോഴാണ് ഷാജി രക്ഷപ്പെട്ടത്. ട്രെയിന്‍ കൊല്ലത്ത് എത്തിയപ്പോള്‍ പൊലീസുകാരുടെ കണ്ണുവെട്ടിച്ചാണ് ഇയാള്‍ രക്ഷപ്പെട്ടത്.

കൊല്ലം റയില്‍വെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് സിറ്റി പൊലീസിന്റെ സഹായത്തോടെ അന്വേഷണം നടക്കുന്നതിനിടയിലാണ് പ്രതി പിടിയിലായത്.

ട്രെയിനില്‍ നിന്ന് രക്ഷപെട്ട ഷാജി പരവൂര്‍ മീനാറുള്ള പ്രവീണിന്റെ ബൈക്ക് മോഷ്ടിച്ച് തമിഴ്‌നാട്ടിലേക്ക് കടക്കുകയായിരുന്നു. തമിഴ്‌നാട്ടില്‍ ഷാജിയുടെ ഒളിത്താവളം മനസ്സിലാക്കിയ പൊലീസ് അവിടെയെത്തിയപ്പോഴേക്കും അവിടെ നിന്നും പ്രതി രക്ഷപെട്ടു.

പിന്നീട് വര്‍ക്കല നഗരൂരില്‍ നിന്നും ആറ്റിങ്ങല്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള ഷാഡോ സംഘം ഷാജിയെ പിടികൂടുകയായിരുന്നു. മോഷണ ബൈക്കുമായാണ് ഫാന്റം പൈലിയെ പൊലീസ് പിടികൂടിയത്.

ആറ്റിങ്ങല്‍ സി.ഐ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ റൂറല്‍ ഷാഡോയിലെ ദിലീപ്, ഫിറോസ്, ബിജു, ജ്യോതിഷ് എന്നിവര്‍ ചേര്‍ന്നാണ് ഷാജിയെ പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News