
ദില്ലി: പോര്‍ഷെയുടെ സ്‌പോര്‍ട് കാറുകള്‍ക്ക് ലോകമാകെ ആരാധകരുണ്ട്. വിപണിയില്‍ തരംഗമായ 911 ജി ടി സീരിസിലെ പുതിയ വേരിയന്റ് ഇന്ത്യയിലെത്തി.
പോര്‍ഷ 911 ജി ടി 3 യാണ് ഇന്ത്യന്‍ വിഥികളെ പുളകമണിയിക്കാനായെത്തിയിരിക്കുന്നത്. 4.0 ലിറ്റര്‍ ഫഌറ്റ്‌സിക്‌സ് എഞ്ചിനാണ് പുതിയ പോര്‍ഷ 911 ജിടിക്ക് കരുത്ത് പകരുന്നത്.
വേഗതയില്‍ അത്ഭുതമാകും
2.13 കോടി രൂപയാണ് പോര്‍ഷയുടെ പുതിയ വേരിയന്റിന്റെ എക്‌സ്‌ഷോറൂം വില. 3.4 സെക്കന്‍ഡ് കൊണ്ട് തന്നെ മണിക്കൂറില്‍ 100 കിലോമീറ്ററിലധികം വേഗത കൈവരിക്കുമെന്നതാണ് ജിടി 3 യുടെ സവിശേഷത.
മണിക്കൂറില്‍ 318 കിലോമീറ്റര്‍ പരമാവധി വേഗത കൈവരിക്കാമെന്നതും പോര്‍ഷ ജിടി 3 യെ ശ്രദ്ധേയമാക്കുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here