ദില്ലി: അണ്ടര്‍ 17 വേള്‍ഡ് കപ്പില്‍ ആദ്യ ജയം തേടി ഇന്ത്യ കൊളംബിയക്കെതിരെ പോരാടുന്നു. ദില്ലി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ മത്സരം പുരോഗമിക്കുകയാണ്.

ആദ്യ കളിയില്‍ അമേരിക്കയോട് തോല്‍വി ഏറ്റുവാങ്ങിയെങ്കിയെങ്കിലും, തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് കൊളംബിയക്കെതിരെ ഇന്ത്യ കളിക്കുന്നത്. കരുത്തരായ അമേരിക്കയ്ക്കെതിരെ പിടിച്ചുനില്‍ക്കാനായതാണ് ഇന്ത്യക്ക് കൊളംബിയക്കെതിരെ പ്രതീക്ഷ നല്‍കുന്നത്.

രാഹുലും കളത്തില്‍

പരിക്ക് വകവയ്ക്കാതെ കളത്തിലിറങ്ങിയ മലയാളി താരം കെപി രാഹുലും തന്നെയാകും ഇന്ത്യന്‍ മുന്നേറ്റത്തിന് ചുക്കാന്‍പിടിക്കുക . പ്രതിരോധ നിരയില്‍ അന്‍വര്‍ അലിയും ഫോമിലാണ്.

അമേരിക്കക്കെതിരെ ഗോള്‍ മുഖത്ത് മികച്ച കളി പുറത്തെടുത്ത ഗോള്‍കീപ്പര്‍ ധീരജ് സിങിന്റെ പ്രടനവും ടീമിന് ആത്മവിശ്വാസം പകരുന്നുണ്ട്. എന്നാല്‍ കൊളംബിയെ പിടിച്ചുകെട്ടുകയെന്നത് വലിയ പരീക്ഷണം തന്നെയാകും ഇന്ത്യന്‍ ടീമിന്.

ആദ്യ മത്സരത്തില്‍ ഘാനക്കെതിരെ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു കൊളംബിയുടെ തോല്‍വി.ഇരു ടീമുകള്‍ക്കും ഇന്നത്തെ മത്സരം നിര്‍ണായകമാണ്. ജയം മാത്രം മുന്നില്‍ കണ്ട് കൊളംബിയ കളത്തിലിറങ്ങുമ്പോള്‍ കടുത്ത വെല്ലുവിളി തന്നെയാകും ഇന്ത്യയ്ക്ക്.