ആവേശം അലയടിച്ച് കൊട്ടിക്കലാശം; വേങ്ങരയില്‍ ഇനി നിശബ്ദപ്രചരണം; ബുധനാഴ്ച പോളിംഗ് ബൂത്തിലേക്ക്

മലപ്പുറം: ഒരു മാസത്തിലേറെ നീണ്ട തെരഞ്ഞെടുപ്പ് പ്രചരണത്തിന് ആവേശപൂര്‍വ്വമായ കൊട്ടിക്കലാശം. ഇനിയുള്ള നിമിഷങ്ങള്‍ നിശബ്ദപ്രചരണത്തിനുള്ളതാണ്.

ഇത്തവണ കേന്ദ്രീകൃത കൊട്ടിക്കലാശം ഉണ്ടായില്ല. പഞ്ചായത്ത് തലങ്ങളില്‍ കൊട്ടിക്കലാശം നടത്താന്‍ മുന്നണികള്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. ഒന്നരമാസം നീണ്ടുനിന്ന തെരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ മുഴുവന്‍ ആവേശം ഉള്‍ക്കൊണ്ടാണ് പ്രവര്‍ത്തകര്‍ ശക്തി പ്രകടനം കാഴ്ചവെച്ചത്.

പതിവില്‍ നിന്ന് വ്യത്യസ്തമായി ഇക്കുറി വേങ്ങരയില്‍ മാറ്റത്തിന്റെ കാറ്റ് വീശുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോക്‌സഭയിലെത്താനായി കുഞ്ഞാലിക്കുട്ടി കൈവിട്ടതോടെയാണ് വേങ്ങര വീണ്ടും പോരാട്ടഭൂമിയായത്.

പി പി ബഷീര്‍ വീണ്ടുമെത്തുമ്പോള്‍

ഇടത് സ്ഥാനാര്‍ത്ഥിയായി വീണ്ടും പി പി ബഷീറെത്തിയതോടെ എല്‍ ഡി എഫ് ക്യാംപില്‍ വിജയം മണത്തു. ആവേശകരമായ പ്രവര്‍ത്തനം കൂടിയായതോടെ അട്ടിമറി സാധ്യമാകുമെന്നാണ് വിലയിരുത്തലുകള്‍.

മറുവശത്ത് കെ എന്‍ എ ഖാദറിന്റെ സ്ഥാനാര്‍ത്ഥിത്വം ലീഗിന്റെ ചരിത്രത്തില്‍ തന്നെ വലിയ കോലാഹലങ്ങള്‍ക്കാണ് തുടക്കമിട്ടിരിക്കുന്നത്. നേതൃത്വത്തെ പരസ്യമായി തള്ളിപറഞ്ഞുകൊണ്ട് പ്രവര്‍ത്തകര്‍ രംഗത്തെത്തിയതും ലീഗിന് തലവേദനയാണ്.

ബുധനാഴ്ചയാണ് വേങ്ങര ഉപതെരഞ്ഞെടുപ്പ്. ഫലപ്രഖ്യാപനം 15ാം തിയതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News