ദില്ലി: ആവേശം അലതല്ലിയ മത്സരത്തിനൊടുവില്‍ ഇന്ത്യക്ക് പരാജയം. പൊരുതിക്കളിച്ച ഇന്ത്യയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് കൊളംബിയ വീഴ്ത്തിയത്.

മികച്ച പ്രകടനം

ഫിഫ ടൂര്‍ണമെന്‍റിലെ ഇന്ത്യ ആദ്യ ഗോള്‍ നേടി ചരിത്രം കുറിക്കുകയും ചെയ്തു. മണിപ്പൂരുകാരൻ ജീക്സൺ സിങാണ് ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ ഗോള്‍ .

യുവാൻ പെനലോസയുടെ ഇരട്ടഗോളുകളാണ് കൊളംബിയൻ ടീമിന് വിജയമൊരുക്കിയത്.