നൈജീരിയന്‍ യുവാവിനോട് ദില്ലിയിലെ ആള്‍ക്കൂട്ടത്തിന്‍റെ ക്രൂരത; വീഡിയോ പുറത്ത്

മയക്കുമരുന്നു വില്‍പനയും മോഷണവും ആരോപിച്ച് ഡല്‍ഹിയില്‍ നൈജീരിയന്‍ യുവാവിനെ ജനക്കൂട്ടം വൈദ്യുതി പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചു. യുവാവിനെ കെട്ടിയിട്ട് വടികൊണ്ട് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. സ്​ത്രീകള്‍ ഉള്‍പ്പെടെയുള്ളവർ ചേർന്നാണ് യുവാവിനെ മർദ്ദിച്ചത്. രണ്ടാഴ്ച്ചക്ക് മുമ്പ് നടന്ന സംഭവത്തിന്‍റെ വീഡിയോ ദേശീയ മാധ്യമങ്ങളാൾ പുറത്ത് വിട്ടതോടാണ് അതിക്രമം പുറത്തറിഞ്ഞത്.

സൗത്ത് ഡല്‍ഹിയിലെ മാല്‍വിയ നഗറില്‍ സെപ്തംബര്‍ 24 നാണ് സംഭവം.ഉപദ്രവിക്കരുതെന്നു കേണപേക്ഷിച്ചിട്ടും മർദ്ദനം തുടരുകയായിരുന്നു. പത്തുപേരടങ്ങുന്ന സംഘമാണ് യുവാവിനെ മർദ്ദിച്ചത്. മര്‍ദ്ദനത്തിന്‍റെ ദ്യശ്യങ്ങളുടെ അടിസ്ഥാനത്തിൽ മാ‍ളവ്യനഗർ പൊലീസ് കേസെടുത്തു.

അതേസമയം മോഷണ ശ്രമത്തിനിടെ ഗോവണിയിൽ നിന്ന് വീണാണ് ഇയാൾക്ക് മർദ്ദനമേറ്റതെന്ന് നാട്ടുകാർ പറയുന്നു. നാട്ടുകാരുടെ പരാതിയെ തുടർന്ന് ഇയാ‍ളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മറ്റൊരു കേസിൽ ജയിലിലായിരുന്ന ഇയാൾ പുറത്തിറങ്ങി ദിവസങ്ങൾക്കകമാണ് മർദ്ദനമേറ്റതെന്ന് പൊലീസ് അറിയിച്ചു.

ആഫ്രിക്കന്‍ വംശജര്‍ക്കെതിരെ ഇന്ത്യയില്‍ നേരത്തെയും വംശീയ അക്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. തെക്കന്‍ ഡല്‍ഹിയിലെ വസന്ത്കുജ്ജ് പ്രദേശത്ത് ആഫ്രിക്കന്‍ വംശജനായ യുവാവിനെ ക‍ഴിഞ്ഞ മെയില്‍ അജ്ഞാത സംഘം കൊലപ്പെടുത്തിയിരുന്നു. പ്ലസ് ടു വിദ്യാര്‍ത്ഥിയുടെ മരണത്തിന് കാരണക്കാരെന്ന് ആരോപിച്ച മാര്‍ച്ചില്‍ നാല് നൈജീരിയന്‍ വിദ്യാര്‍ഥികളെ ജനക്കൂട്ടം ഡല്‍ഹിയില്‍ തല്ലിച്ചതക്കുന്ന വീഡിയോയും പുറത്തുവന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News