യുവജന ക്ഷേമബോര്‍ഡ് പത്തനംതിട്ട ജില്ലാ യൂത്ത് കോര്‍ഡിനേറ്ററുടെ വീടിന് നേരെ ആക്രമണം; സുപ്രധാനമായ ഫയലുകള്‍ മോഷ്ടിച്ചു

കേരള സംസ്ഥാന യുവജന ക്ഷേമബോര്‍ഡ് പത്തനംതിട്ട ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍ കെ ജയകൃഷണന്റെ വീടിന് നേരെ ആക്രമണം.

വീടിനോട് ചേര്‍ന്നുള്ള വായനാമുറി തീയിട്ട് നശിപ്പിക്കുകയും സുപ്രധാനമായ ഫയലുകള്‍ മോഷണം പോവുകയും ചെയ്തു.

പൊലീസുദ്യോഗസ്ഥനെതിരെ  നല്‍കിയ കേസുമായി ബന്ധപ്പെട്ട ഫയല്‍

ജയകൃഷണനെ മൂന്നാം മുറയ്ക്ക് വിധേയമാക്കിയ പൊലീസുദ്യോഗസ്ഥനെതിരെ ജയകൃഷ്ണന്‍ നല്‍കിയ കേസുമായി ബന്ധപ്പെട്ട ഫയലാണ് മോഷണം പോയത്.

വെളുപ്പിന് 2 മണിക്കും 3 മണിക്കുമിടയിലാണ് ജയകൃഷ്ണന്റെ വീടിനോട് ചേര്‍ന്നുള്ള വായനാ മുറിയില്‍ കയറി പുസ്തകങ്ങള്‍ക്ക് തീയിട്ടതും ഫയലുകള്‍ മോഷ്ടിച്ചു കൊണ്ട് പോയതും.

രണ്ട് അലമാരകളിലായി വച്ചിരുന്ന പുസ്തകങ്ങള്‍ മുഴുവനായും കത്തി നശിച്ചു.

അതോടൊപ്പം നേരത്തെ ജയകൃഷണനെ മൂന്നാം മുറയ്ക്ക് വിധേയമാക്കിയ പൊലീസുദ്യോഗസ്ഥനെതിരെ ജയകൃഷ്ണന്‍ നല്‍കിയ കേസുമായി ബന്ധപ്പെട്ട ഫയലും മോഷണം പോയി്.

പൊലീസുദ്യോഗസ്ഥനെതിരെ ഉള്ള പരാതിയില്‍ സംസ്ഥാന ആഭ്യന്തര വകുപ്പില്‍ നിന്നും അണ്ടര്‍ സെക്രട്ടറി ജയകൃഷ്ണന്റെ വാദം തെളിവെടുക്കാന്‍ കഴിഞ്ഞ ദിവസം ജയകൃഷ്ണന് കത്ത് നല്‍കിയിരുന്നു.

അതിനിടയിലാണ് കേസുമായി ബന്ധപ്പെട്ട ഫയല് മോഷണം പോയത്. വീട് അക്രമിച്ച് തീയിട്ടതില്‍ സി.ഐ എം.ആര്‍ മധുവിന് പങ്കുണ്ടെന്നും അതിനാല്‍ ഡി.വൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നുമാവശ്യപ്പെട്ട ജയകൃഷ്ണന്‍ പത്തനംതിട്ട എസ്.പിയ്ക്ക് പരാതിയും നല്‍കിയിട്ടുണ്ട്.

2012 ഒക്ടോബറില്‍ ആയിരുന്നുഎസ്.എഫ്.ഐയുടെ കോന്നി ഏരിയാ സെക്രട്ടറിയായിരുന്ന ജയകൃഷ്ണനെ യാതൊരു കേസും നിലവിലില്ലാതിരുന്നിട്ടും അന്ന് കോന്നി സി.ഐ ആയിരുന്ന എം.ആര്‍ മധുബാബു അറസ്റ്റ് ചെയ്ത് കൊണ്ടുപോയി മൂന്നാം മുറയ്ക്ക് വിധേയമാക്കിയിരുന്നത്.

മൂന്നാംമുറയ്ക്കിരയാക്കിയത് ചൂണ്ടിക്കാണിച്ച് ജയകൃഷ്ണന്‍ മുഖ്യമന്ത്രിയ്ക്കടക്കം നല്‍കിയ പരാതിയില്‍ പൊലീസുദ്യോഗസ്ഥനെതിരെ ശക്തമായ നടപടി വേണമെന്ന് അന്ന് പത്തനംതിട്ട എസ്.പിയായിരുന്ന ഹരിശങ്കര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News