ചെങ്ങറയിലെ മനുഷ്യാവകാശ ലംഘനം: കെഎസ്കെടിയു പത്തനംതിട്ട കളക്ടറേറ്റിന് മുമ്പില്‍ സത്യാഗ്രഹ സമരം നടത്തി

ചെങ്ങറയിലെ മനുഷ്യാവകാശ ലംഘനത്തിനെതിരെ കെ.എസ്.കെ.ടിയുവിന്റെ നേതൃത്വത്തില്‍ പത്തനംതിട്ട കളക്ടറേറ്റിന് മുമ്പില്‍ സത്യാഗ്രഹ സമരം നടത്തി.

സത്യാഗ്രഹ സമരം സി.പി.ഐ.എം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു ഉദ്ഘാടനം ചെയ്തു. 10 വര്‍ഷം കഴിയുമ്പോഴും ചെങ്ങറയിലെ സമരഭൂമിയില്‍ കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നത്.

ചെങ്ങറയെ മറ്റൊരു രാജ്യമാക്കിയാണ് സമരഭൂമിയിലെ ചിലര്‍ കൊണ്ടുനടക്കുന്നത്. പ്രതിഷേധ സ്വരങ്ങള്‍ ഉയര്‍ത്തുന്നവരെ കായികമായി അക്രമിക്കുന്നു.

അതാണ് കഴിഞ്ഞ ദിവസങ്ങളില്‍ ചെങ്ങറയിലെ സംഘര്‍ഷത്തിനെല്ലാം കാരണമെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു പറഞ്ഞു.

വേണ്ടിവന്നാല്‍ മനുഷ്യാവകാശം സംരക്ഷിക്കാന്‍ സി.പി.എം പ്രവര്‍ത്തകര്‍ ചെങ്ങറയിലെ സമരഭൂമിയില്‍ കയറുമെന്നും ഉദയഭാനു പറഞ്ഞു.

കെ.എസ്.കെ.ടിയുവിന്റെ നിരവധി പ്രവര്‍ത്തകരാണ് സത്യാഗ്രഹ സമരത്തിനെത്തിയിരുന്നത്. ചെങ്ങറയില്‍ മനുഷ്യാവകാശ ലംഘനം നടക്കുന്നുണ്ടെന്ന് നിരവധി പരാതികള്‍ ജില്ലാ കളക്ടറുടെ മുന്നില്‍ എത്തിയിട്ടും കളക്ടര്‍ മനുഷ്യത്വപരമായ സമീപനം സ്വീകരിക്കുന്നില്ലെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel