കൈരളി ടിവി യൂ എസ് എ പ്രഥമ കവിത പുരസ്‌കാരം ഗീത രാജന്

ന്യൂയോര്‍ക് :ഇരുപതു വര്‍ഷത്തെ പ്രവര്‍ത്തന മികവുള്ള അമേരിക്കയിലെ സാഹിത്യ സംഘടനകളുടെ സംഘടന ആയ ലാന യുടെ(ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക ) നാഷണല്‍ കോണ്‍ഫ്രസില്‍ വച്ച് അമേരിക്കന്‍ മലയാളീ എഴുത്തുകാരുടെ വിവിധ മാധ്യമങ്ങളില്‍ പ്രസിദ്ധികരിച്ച ഏറ്റവും മികച്ച കവിതക്കുള്ള കൈരളി ടി വി യുടെ പ്രഥമ പുരസ്‌കാരം പ്രമുഖ എഴുത്തുകാരി ശ്രീമതി ഗീത രാജന്റെ ക്യാന്‍വാസ് എന്ന് കവിത നേടി .

ലാനയുടെ കോണ്ഫ്രന്‌സിന്റെ മഹനീയ മായ വേദിയില്‍ വച്ച് ലാന യുടെ ജനറല്‍ സെക്രട്ടറി ജെ മാത്യൂസ് ഫലകവും ക്യാഷ് അവാര്‍ഡും നല്കി .

തദവസരത്തില്‍ പ്രസ് ക്ലബ് മുന്‍ പ്രസിഡന്റ് ടാജ് മാത്യു എഴുത്തുകാരി പ്രൊഫ . ഡോക്ടര്‍ എന്‍ പി ഷീല ,പ്രിന്‍സ് മര്‍ക്കോസ് , കൈരളി ടി വി യൂ എസ് എ പ്രതിനിധി ജോസ് കാടാപുറം , ജേക്കബ് മാനുവല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു .

ജീവത സ്വാതത്ര്യത്തിന്റെ ആകാശത്തില്‍ തിരയുന്നത്എന്താണ് മനുഷ്യര്‍ തേടുന്നതുപോലെ മണ്ണും മരങ്ങളും പുഴയും തേടുന്നു.അസാധാരണമായ ബിംബ സാനിധ്യം കൊണ്ട് സമ്പൂഷ്ടമായ കവിത

സ്വാതത്ര്യത്തിന്റെ സമസ്യ ക്യാന്‍വാസില്‍ ഒതുക്കി നിര്‍ത്താന്‍ പറ്റുന്ന നിറക്കൂട്ടുകളല്ലായെന്നു ഓര്‍മിപ്പിക്കുന്ന കവിത. കൈരളിടിവി യൂ എസ് എ കവിതക്കുള്ള പ്രഥമ അവാര്‍ഡ് ‘ക്യാന്‍വാസിന്’-തന്നെ നല്കാന്‍ വിധികര്‍ത്താക്കള്‍ തീരുമാനിക്കുകയായിരുന്നു .

കവയത്രി ഗീത രാജന്‍ സൗത്ത് കരോലിനയിലെ താമസിക്കുന്ന സ്‌കൂള്‍ അദ്ധ്യാപികയാണ്

ക്യാന്‍വാസ്

വര്‍ണ്ണങ്ങള്‍ നിറച്ച ക്യാന്‍വാസില്‍
നിന്നും പറന്നു പോകുന്നുണ്ട്
സ്വാതന്ത്ര്യത്തിന്റെ ആകാശത്തില്‍
ഇണയെ തേടിയൊരു പക്ഷി

ഇറങ്ങി നടന്ന മരം തിരയുന്നു
ഈര്‍പ്പം നിറഞ്ഞ മണ്ണ്
ആഴത്തിലോടിയ വേരുകളെ
പച്ചപ്പ് നിറഞ്ഞ കുപ്പായത്തെ

ഞെട്ടിയുണര്‍ന്ന പുഴ
കണ്ടദിക്കിലേകി ഒഴുകിത്തുടങ്ങി
കടലിന്റെ മണം പിടിച്ചു

‘അല്ല പിന്നെ ഈ കാന്‍വാസില്‍
ഒതുക്കി നിര്‍ത്താന്‍ ഞങ്ങള്‍
എന്താ നിന്റെ ചായ്ക്കൂട്ടോ’
എന്നൊരു ചോദ്യവും

ഒഴിഞ്ഞു തീര്‍ന്ന ക്യാന്‍വാസില്‍
ചായക്കൂട്ടുകള്‍ തേടി ഞാനും
നിറങ്ങളില്ലാതെ നീയും
വരകളില്ലത്ത ചിത്രം പോലെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News