അഭയക്കേസ് ബോളിവുഡില്‍ സിനിമയാകുന്നു; ജോമോന്‍ പുത്തന്‍പുരയ്ക്കലായി ബോളിവുഡിലെ സൂപ്പര്‍താരം

അഭയക്കേസ് ബോളിവുഡില്‍ സിനിമയാകുന്നു . സിസ്റ്റര്‍ അഭയയുടെ ഘാതകരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ നടന്ന നിയമ പോരാട്ടങ്ങളാണ് സിനിമയുടെ ഇതിവൃത്തം .

ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ ആത്മകഥാ പുസ്തകമായ അഭയ കേസ് ഡയറി അടിസ്ഥാനമാക്കിയാണ് തിരക്കഥ .

പ്രശസ്ത ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍ , ജോമോന്‍ പുത്തന്‍പുരയ്ക്കലായി വെള്ളിത്തിരയിലെത്തും .
ജോമോന്‍ നടത്തിയ നിയമ പോരാട്ടം ചരിത്രത്തില്‍ അപൂര്‍വ്വമെന്ന് കമ്പനിയുടെ റിസര്‍ച്ച് വിഭാഗം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നിര്‍മാണക്കമ്പനി അഭയ കേസ് സിനിമയാക്കാന്‍ തീരുമാനിച്ചത്.

ജോമോന്‍ പുത്തന്‍പുരയ്ക്കലിന് നിര്‍മ്മാണക്കമ്പനി 10 ലക്ഷം രൂപ റോയല്‍റ്റി നല്‍കും.പ്രശസ്ത ബോളിവുഡ് നിര്‍മാതാവ് ആദിത്യ ജോഷി കഴിഞ്ഞ് പത്ത് ദിവസങ്ങള്‍ കൊച്ചിയില്‍ തങ്ങി ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി.

ഒക്ടോബര്‍ 31ന് കമ്പനിയുമായി കരാര്‍ ഒപ്പു വയ്ക്കുമെന്ന് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ പീപ്പിള്‍ ടി വിയോട് പറഞ്ഞു.

ഒരു വര്‍ഷത്തിനുള്ളില്‍ ഷൂട്ടിങ് ആരംഭിക്കും കേരളത്തില്‍ തന്നെയാകും ചിത്രീകരണം നടക്കുക അഭയകേസ് വര്‍ഷങ്ങള്‍ക്കുമുമ്പ് ക്രൈം ഫയല്‍ എന്ന പേരില്‍ മലയാളത്തില്‍ വെള്ളിത്തിരയില്‍ എത്തിയിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here