ബിജെപി-ആര്‍എസ്എസ് വര്‍ഗ്ഗീയ ശക്തികള്‍ ഇന്ത്യയെ ശിഥിലീകരിക്കാന്‍ ശ്രമിക്കുന്നു ബാലചന്ദ്രന്‍ ചുള്ളിക്കാട്

മതനിരപേക്ഷത നിലനിര്‍ത്തി ജാതി വ്യവസ്ഥയെ തകര്‍ക്കുന്ന പ്രത്യയശാസ്ത്രം ഉയര്‍ത്തുന്നതുകൊണ്ടാണ്
ബിജെപി സിപിഐഎം നെ ഭയപ്പെടുന്നതെന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട്.

ആര്‍ എസ് എസ്ഭീകരതയ്ക്കെതിരെസിപി ഐ എം കൊച്ചിയില്‍ സംഘടിപ്പിച്ച ബഹുജനക്കൂട്ടായ്മയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രൊഫസര്‍ എം കെ സാനു ബഹുജനക്കൂട്ടായ്മ ഉദ്ഘാടനം ചെയ്തു.

ഭരണഘടന സംരക്ഷിക്കാന്‍ വേണ്ടിയുള്ള കൂട്ടായ്മയായാണ് താന്‍ ഈ ബഹുജനക്കൂട്ടായ്മയെ കാണുന്നതെന്ന് എം കെ സാനു മാസ്റ്റര്‍ പറഞ്ഞു.വര്‍ഗ്ഗീയതയുടെ പേരില്‍ മനുഷ്യന്‍ പിശാചാകുന്ന രംഗങ്ങളാണ് രാജ്യത്ത് കണ്ടുവരുന്നത്.

വര്‍ഗ്ഗീയ വിദ്വേഷം കുത്തിവെച്ച് അവരെ മൃഗങ്ങളാക്കുന്നു.അതിനെ നേരിടാന്‍ നമുക്ക് ക‍ഴിയണം.വര്‍ഗ്ഗീയതയെന്ന ദുര്‍ഭൂതത്തെ കേരളത്തില്‍ നിന്ന് അകറ്റാന്‍ ക‍ഴിയണമെന്നും സാനുമാസ്റ്റര്‍ പറഞ്ഞു.

മതനിരപേക്ഷത നിലനിര്‍ത്തി ജാതി വ്യവസ്ഥയെ തകര്‍ക്കുന്ന പ്രത്യയശാസ്ത്രം ഉയര്‍ത്തുന്നതുകൊണ്ടാണ് ബിജെപി ,സിപി ഐ എംനെ ഭയപ്പെടുന്നതെന്ന് കൂട്ടായ്മയില്‍ പങ്കെടുത്ത ബാലചന്ദ്രന്‍ ചുള്ളിക്കാട് പറഞ്ഞു.

ബിജെപി ആര്‍ എസ് എസ് ഉള്‍പ്പടെയുള്ള വര്‍ഗ്ഗീയ ശക്തികള്‍ ഇന്ത്യയെ ശിഥിലീകരിക്കാന്‍ ശ്രമിക്കുകയാണെന്നും ചുള്ളിക്കാട് പറഞ്ഞു.

മനുഷ്യര്‍ വിവിധ സ്വഭാവക്കാരാണെങ്കിലും രക്തത്തിന് ഒരേ നിറമാണെന്നും അതിനാല്‍ എല്ലാവരും ഒറ്റക്കെട്ടാവണമെന്നും പരിപാടിയില്‍ പങ്കെടുത്ത നടി കെ പി എ സി ലളിത പറഞ്ഞു.

സിപി ഐ എം എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവ് അധ്യക്ഷനായിരുന്ന ബഹുജന കൂട്ടായ്മയില്‍ ടി എ സത്യപാല്‍, C N മോഹനന്‍, C M ദിനേശ് മണി, CK മണിശങ്കര്‍ തുടങ്ങിയവരും പങ്കെടുത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News