എറണാകുളത്ത് സ്‌കൂള്‍ ബസ് മറിഞ്ഞ് ഒരു മരണം; പത്തെമ്പത് കുട്ടികള്‍ക്ക് പരിക്ക്

പെരുമ്പാവൂർ വേങ്ങൂരിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു. സ്കൂൾ ജീവനക്കാരി എൽസിയാണ് മരിച്ചത്. വേങ്ങൂർ സാന്തോം പബ്ലിക് സ്കൂൾ ബസാണ് അപകടത്തിൽ പെട്ടത്.

കയറ്റം കയറുന്നതിനിടെ നിയന്ത്രണം വിട്ട ബസ് പിറകിൽ മതിലിലിടിച്ച് മറിയുകയായിരുന്നു. മരിച്ച എൽ സി റോഡിലൂടെ സ്കൂളിലേക്ക് നടന്നു വരുമ്പോഴായിരുന്നു അപകടം.

19 കുട്ടികൾക്ക് നിസ്സാര പരിക്കുകളുണ്ട്. ബസിൽ ആകെ 47 കുട്ടികളാണ് ഉണ്ടായിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here