റെയില്‍വേ ട്രാക്കിന്റെ നവീകരണം: ഈ മാസം വീണ്ടും ട്രെയിന്‍ നിയന്ത്രണം

റെയില്‍വേ ട്രാക്കിന്റെ നവീകരണത്തെത്തുടര്‍ന്ന് വീണ്ടും ട്രെയിന്‍ നിയന്ത്രണം. ചൊവ്വാഴ്ച മുതല്‍ ഒക്ടോബര്‍ 31വരെ വീണ്ടും ട്രെയിന്‍ നിയന്ത്രണം.

കണ്ണൂരിനും കോഴിക്കോടിനുമിടയില്‍ റെയില്‍വേ ട്രാക്കില്‍ നവീകരണപ്രവൃത്തി നടക്കുന്നതിനാലാണ് ട്രെയിന്‍ നിയന്ത്രണം. ]

കോഴിക്കോട് കണ്ണൂര്‍ പാസഞ്ചര്‍ സര്‍വിസ് (56657) പൂര്‍ണമായും മൂന്നു ട്രെയിനുകളുടെ സര്‍വിസുകള്‍ ഭാഗികമായും റദ്ദ് ചെയ്തു. മംഗളൂരുകോഴിക്കോട് പാസഞ്ചര്‍ (56654) കണ്ണൂരില്‍ സര്‍വിസ് അവസാനിപ്പിക്കും.

മംഗളൂരുകോയമ്പത്തൂര്‍ പാസഞ്ചര്‍ (56324) കണ്ണൂരിലും കോയമ്പത്തൂര്‍മംഗളൂരു പാസഞ്ചര്‍ (56323) ഷൊര്‍ണൂരിലും സര്‍വിസ് അവസാനിപ്പിക്കും.

നാഗര്‍കോവിലില്‍നിന്ന് മംഗളൂരുവരെയുള്ള ഏറനാട് എക്സ്പ്രസ് രണ്ടു മണിക്കൂറോളം വൈകിയോടും. രണ്ടു മാസത്തിനിടെ മൂന്നാം തവണയാണ് ട്രാക്കിലെ അറ്റകുറ്റപ്പണികള്‍ക്കായി ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തുന്നത്.

കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ ജോലിചെയ്യുന്നവരെയും മംഗളൂരുവിലേക്ക് ആശുപത്രി, പഠനാവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്നവരെയുമാണ് ട്രെയിന്‍ നിയന്ത്രണം ഏറെ ബാധിക്കുക.

എന്നാല്‍, 16, 23, 30 തീയതികളില്‍ ട്രെയിന്‍ നിയന്ത്രണമുണ്ടാകില്ലെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News