
തിരുവനന്തപുരം: കേരളത്തെ അപമാനിക്കാനുള്ള സംഘപരിവാര്‍ ശ്രമങ്ങള്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ഇതര സംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ ക്രൂരമായ ആക്രമണം നേരിടുന്നെന്നതാണ് പുതിയ പ്രചരണം.
ഇതിനെതിരെ കേരളം ഒന്നടങ്കം രംഗത്തുവന്നിട്ടുണ്ട്. കേരളത്തിനെതിരായ പ്രചരണങ്ങള്‍ക്ക് ചുട്ടമറുപടി നല്‍കുന്നതിന് നേതൃത്വം നല്‍കുന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ്. ഇതര സംസ്ഥാന തൊഴിലാളികളോട് ഒരു വിവേചനവും കേരളം കാണിക്കില്ലെന്ന് നേരത്തെ തന്നെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
കേരളത്തിന്‍റെ നിലപാട്
ഹിന്ദി മാത്രം അറിയാവുന്ന തൊഴിലാളികള്‍ക്ക് മനസ്സിലാകാനായി ഹിന്ദിയില്‍ തന്നെ കേരളത്തിന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് മുഖ്യമന്ത്രി. പിണറായിയുടെ ഹിന്ദി ഫെയ്‌സ്ബുക്ക് പോസ്റ്റ് രാജ്യമാകെ ചര്‍ച്ചയാകുകയാണ്.
സമീപ കാലത്തൊന്നും കേരളത്തില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ ആക്രമിക്കപ്പെട്ട സംഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നും കേരളത്തെ അപകീര്‍ത്തിപ്പെടുത്താനും ഇവിടെ നിലനില്‍ക്കുന്ന സൗഹൃദാന്തരീക്ഷം തകര്‍ക്കാനും ഉത്തരേന്ത്യ കേന്ദ്രീകരിച്ച് ബോധപൂര്‍വം പ്രചാരണം നടക്കുകയാണെന്നുമാണ് പിണറായിയുടെ പോസ്റ്റ്.
നേരത്തെ തമിഴ്‌നാട് സ്വദേശിയായ മുരുകന്‍ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ ക്ഷമ ചോദിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ തമിഴ് ട്വീറ്റിനും വന്‍ സ്വീകാര്യത ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫെയസ്ബുക്കില്‍ പിണറായിയുടെ ഹിന്ദിയിലുള്ള പോസ്റ്റ്.
ഹിന്ദി മേഖലയില്‍ പിണറായിയുടെ പോസ്റ്റിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here