അവസാന ശ്വാസത്തിനായി നൂല്‍പ്പാലത്തിലുടെ അര്‍ജന്റീന; വിധി അറിയാന്‍ മണിക്കൂറുകള്‍ മാത്രം

അടുത്ത വര്‍ഷം ലോകകപ്പ് മത്സരങ്ങള്‍ക്കായി റഷ്യയില്‍ പന്തുരുളുമ്പോള്‍ കളിക്കളത്തില്‍ അര്‍ജന്റീനയും മെസ്സിയും ഉണ്ടാകില്ലെ .

ഫുട്‌ബോള്‍ ആരാധകര്‍ ഒന്നടങ്കം ആശങ്കയോടെ പരസ്പരം ഈ ചോദ്യം ചോദിക്കുന്നു. കാര്യങ്ങള്‍ അത്ര പന്തിയല്ല.

അര്‍ജന്റീനക്ക് ലോക കപ്പില്‍ കളിക്കണമെങ്കില്‍ ഇന്നു നടക്കുന്ന ഇക്വഡോറിനെതിരെയുള്ള മത്സരത്തില്‍ ജയിച്ചെ മതിയാകു. ഇന്ത്യന്‍ സമയം പുലര്‍ച്ചെ അഞ്ചിനാണു മല്‍സരം.
സമുദ്രനിരപ്പില്‍ നിന്ന് 9350 അടി ഉയരത്തിലുള്ള ക്വിറ്റോയിലെ ഗ്രൗണ്ടില്‍ കളിക്കാര്‍ക്കു ശ്വാസം കിട്ടാന്‍ പോലും പാടായിരിക്കുമെന്നത് ആരാധകരുടെ നെഞ്ചിടിപ്പ് വര്‍ദ്ധിപ്പിക്കുന്നു. രണ്ടുതവണ ലോകചാംപ്യന്‍മാരായ അര്‍ജന്റീന ഇപ്പോള്‍ ഗ്രൂപ്പില്‍ ആറാം സ്ഥാനത്താണ്.

ഈ ടീമിന് ഇതെന്തുപറ്റി

ആദ്യത്തെ നാലു സ്ഥാനക്കാര്‍ക്കു ലോകകപ്പ് യോഗ്യത ലഭിക്കും. അഞ്ചാം സ്ഥാനക്കാര്‍ നവംബറില്‍ ന്യൂസീലന്‍ഡുമായി ഇരുപാദ പ്ലേ ഓഫ് കളിക്കണം. ഇന്നു വിജയിച്ചാല്‍ അര്‍ജന്റീനയ്ക്ക് അഞ്ചാം സ്ഥാനം ഉറപ്പിക്കാം.

അതുവഴി പ്ലേ ഓഫിലും കടക്കാം. അതിനാല്‍ വിജയത്തില്‍ കുറഞ്ഞൊന്നും കോച്ച് സാംപോളിക്കും കൂട്ടര്‍ക്കും ചിന്തിക്കാനാകില്ല.

ലോക ഫുട്‌ബോളില്‍ ഏറ്റവും പ്രശസ്തരായ ലയണല്‍ മെസ്സി, സെര്‍ജിയോ അഗ്യൂറോ, ഗൊണ്‍സാലോ ഹിഗ്വയിന്‍, പൗളോ ഡൈബാല, മൗറോ ഇക്കാര്‍ദി, ഏയ്ഞ്ചല്‍ ഡി മരിയ തുടങ്ങിയി കളിക്കാരാണ് അര്‍ജന്റീനയുടെ നിരയില്‍ ഉള്ളത്.

എന്നിട്ടും യോഗ്യത ലെവല്‍ പോലും കടക്കുവാന്‍ കഷ്്ട്ടപ്പെടുകയാണ് . ഈ ടീമിന് ഇതെന്തുപറ്റിയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News