വിവാഹ ശേഷം അഭിനയിക്കുമോ; നിലപാടും വിശേഷങ്ങളും പങ്കുവെച്ച് ഭാവന

ദുബൈ: മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള നടിയാണ് ഭാവന. വെള്ളിത്തിരയിലെത്തി 15 വര്‍ഷം കഴിഞ്ഞിട്ടും ആ ഇഷ്ടത്തിന് കുറവുണ്ടായിട്ടില്ല. അഭിനയിച്ച ചിത്രങ്ങളിലെല്ലാം സ്വന്തം കൈയ്യൊപ്പു ചാര്‍ത്തിയ ഭാവന ആദം ജോണിലാണ് അവസാനമായി വേഷമിട്ടത്.

പ്രണയവിവാഹം

ഓണത്തിന് തീയറ്ററുകളിലെത്തിയ ചിത്രം ഇപ്പോഴും നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. പ്രണയ വിവാഹത്തിന് തയ്യാറെടുക്കുകയാണ് പ്രിയ താരം. ഏറെ കാലമായി പ്രണയത്തിലായിരുന്ന നവീന്‍ എന്ന കന്നഡ നിര്‍മാതാവുമായിട്ടുള്ള ഭാവനയുടെ വിവാഹം നേരത്തെ ഉറപ്പിച്ചിരുന്നു.

അതിനിടയിലാണ് താരം നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. വിവാഹത്തിന് ശേഷവും അഭിനയിക്കുമെന്ന് ഭാവന വ്യക്തമാക്കി. എല്ലായ്‌പ്പോഴും സന്തോഷത്തോടെയിരിക്കുകയെന്നതാണ് തന്റെ ആഗ്രഹമെന്നും താരം പറഞ്ഞു.

ഒരാഴ്ചയില്‍ അഞ്ച് ദിവസത്തില്‍ക്കൂടുതല്‍ അഭിനയിക്കാന്‍ താല്‍പര്യമില്ലെന്നും താരം പറഞ്ഞു. ദുബൈയില്‍ ഒരു സ്വകാര്യ ചടങ്ങിനിടെയാണ് ഭാവന നിലപാട് വ്യക്തമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News