മറ്റൊരു മതസ്ഥനെ വിവാഹം കഴിക്കുന്നത് ലൗ ജിഹാദ് അല്ല; ശ്രുതിയെ ഹനീസിനൊപ്പം വിടാന്‍ ഹൈക്കോടതി നിര്‍ദേശം

കൊച്ചി: ശിവശക്തി യോഗ കേന്ദ്രവുമായി ബന്ധപ്പെട്ട കേസില്‍ ലൗ ജിഹാദിന്റെ സൂചനകളില്ലെന്ന് ഹൈക്കോടതി.

മറ്റൊരു മതസ്ഥനെ വിവാഹം കഴിച്ചത് ലൗ ജിഹാദായി കാണുന്നില്ലെന്നും എല്ലാ ഹേബിയസ് കോര്‍പസ് കേസുകളും വിവാദമാക്കേണ്ടതില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

മതപരിവര്‍ത്തനത്തിലൂടെയോ മറ്റ് മതസ്ഥനെ വിവാഹം കഴിക്കുന്നതിനെയോ ജിഹാദ് എന്ന് വിളിക്കരുതെന്നും ഹൈകോടതി വ്യക്തമാക്കി.

യോഗ കേന്ദ്രം തടവിലാക്കിയ കണ്ണൂര്‍ സ്വദേശിനി ശ്രുതിയുടെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയും ഭര്‍ത്താവ് ഹനീസ് നല്‍കിയ പരാതിയും പരിഗണിക്കവേയാണ് കോടതി പരാമര്‍ശം.

ശ്രുതിയെ ഭര്‍ത്താവ് ഹനീസിനൊപ്പം വിടാനും കോടതി ഉത്തരവിട്ടു. ഹനീസുമായി വിവാഹം നടന്നതിന്റെ രേഖകള്‍ ശ്രുതി കോടതിയില്‍ ഹാജരാക്കിയിരുന്നു.

ശ്രുതി തന്റെ ഭാര്യയാണെന്നും പയ്യന്നൂര്‍ സിഐയുടെ സഹായത്തോടെ മാതാപിതാക്കള്‍ അന്യായ തടങ്കലില്‍ വച്ചിരിക്കുകയാണെന്നും ആരോപിച്ചാണ് അനീസ് ഹേബിയസ് കോര്‍പസ് നല്‍കിയത്.

ബിരുദ പഠനകാലത്ത് തങ്ങള്‍ ഇരുവരും പ്രണയത്തിലായിരുന്നെന്നും ഹിന്ദുവായിരുന്ന ശ്രുതി സ്വമേധയാ ഇസ്ലാം മതം സ്വീകരിച്ച് തന്നെ വിവാഹം കഴിച്ചതായും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here