
ദില്ലി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് ഷാക്കെതിരായി ഉയര്‍ന്ന അഴിമതി ആരോപണങ്ങളില്‍ ന്യായീകരണവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്.
അന്വേഷണം ആവശ്യമില്ല
ആരോപണം അടിസ്ഥാന രഹിതമായതിനാല്‍ അന്വേഷണം ആവശ്യമില്ലെന്നാണ് ആഭ്യന്തര മന്ത്രിയുടെ നിലപാട്. അഴിമതി ആരോപണങ്ങള്‍ നേരത്തെയും വന്നിട്ടുള്ളതാണ്.
വാര്‍ത്തകള്‍ക്ക് അടിസ്ഥാനം ഇല്ലെന്നും നിശ്ചിത സമയങ്ങള്‍ക്കുള്ളില്‍ മാത്രം ഉണ്ടാകുന്ന ആരോപണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
ജയ് ഷായുടെ ഉടമസ്ഥതയിലുള്ള ‘ടെംപിള്‍ എന്റര്‍പ്രസൈസ് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന കമ്പനിയുടെ വരുമാനത്തില്‍ ഒരു വര്‍ഷത്തിനിടെ 16,000 മടങ്ങു വര്‍ധനവുണ്ടായതായി വാര്‍ത്ത വന്നതിനെ തുടര്‍ന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ദേശവ്യാപകമായി പ്രക്ഷോഭങ്ങള്‍ക്ക് ഒരുങ്ങുകയാണ്.
ഈ അവസരത്തിലാണ് അഴിമതി ആരോപണത്തെ ന്യായീകരിച്ച് കൊണ്ട് രാജ് നാഥ് സിങ്ങ് രംഗത്തെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here