വീട്ടില്‍ നിന്ന് വിളിച്ചിറക്കി പ്രമുഖ നടിയെ വെടിവെച്ച് കൊന്നു; കൊലപാതകത്തിന് പിന്നില്‍ ആദ്യ ഭര്‍ത്താവെന്ന് ബന്ധുക്കള്‍; ഞെട്ടലോടെ സിനിമാ ലോകം

മുള്‍ട്ടാന്‍: പ്രമുഖ പാകിസ്ഥാനി നടി ഷമീം വെടിയേറ്റ് കൊല്ലപ്പെട്ടു. മുൾട്ടാൻ സിറ്റിയിലെ വീട്ടിനു മുന്നിലാണ് അജ്ഞാതർ ഷെമീമിനെ വെടിവച്ച് വീ‍ഴ്ത്തിയത്.

ആരോ ഫോണിൽ വിളിച്ച് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടുവെന്നും പുറത്തിറങ്ങി വന്ന ഷമീമിമിനെ ഗെയിറ്റിനു മുന്നിൽ വച്ച് വെടിവച്ച് വീ‍ഴ്ത്തുകയായിരുന്നുവെന്നും ഷെമീമിന്‍റെ സഹോദരൻ പൊലീസിനോട് പറഞ്ഞു.

ആരോപണം ഇങ്ങനെ

ഷമീമിന്‍റെ മുൻഭർത്താവാണ് കൊലപാതകത്തിന് പിന്നിലെന്ന് ബന്ധുക്കൾ ആരോപിച്ചു. മികച്ച നർത്തകി കൂടിയായ ഷമീമിന് നേരത്ത ഭീഷണി ഉണ്ടായിരുന്നതായും ബന്ധുക്കൾ പറഞ്ഞു.

സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.29 കാരിയായ നടിയെ ഷമോ എന്നാണ് അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും വിളിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here